Wednesday, April 24, 2024
HomeMalayalamFilm Newsവിക്രാന്ത് റോണയിലെ 'റാ റാ റാക്കമ്മാ ' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വിക്രാന്ത് റോണയിലെ ‘റാ റാ റാക്കമ്മാ ‘ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഈച്ച,കോടിഗോബ്ബ പോലെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായ കിച്ച സുദീപ് നായകനാകുന്ന ഏറ്റവും പുതിയ ഫാൻറസി ആക്ഷൻ ചിത്രമാണ് വിക്രാന്ത് റോണ. വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരമായ ജാക്വലീൻ ഫെർണാൻഡസാണ്.
ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത് ജൂലൈ 28 നാണ്. 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.  ‘

കന്നടയിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം ഹിന്ദി തമിഴ് തെലുങ്ക് ഇംഗ്ലീഷ് ഭാഷകളിലും ചിത്രത്തിലെ മൊഴി മാറ്റങ്ങളും നടത്തുന്നുണ്ട്.അനുപ് ഭണ്ടാരി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നതും അനുപ് ഭണ്ടാരിയാണ്.ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളികളാണ്.വില്യം ഡേവിഡ് ആണ് കാമറക്ക് കൈകാര്യം ചെയ്യുന്നത്,ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കും. ചിത്രത്തിലെ റാ റാ റാക്കമ്മ എന്ന ഗാനം യൂട്യൂബിൽ റീലീസ് ആയിരുന്നു. ഗാനത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments