Tuesday, December 6, 2022
HomeMalayalamശരീരമാസകലം കറുത്ത പാടുകളും കരുവാളിച്ച കൺതടങ്ങളും: ഹൃദയത്തിൽ തൊട്ട ഗർഭിണിയായ യുവതിയുടെ കുറിപ്പ്

ശരീരമാസകലം കറുത്ത പാടുകളും കരുവാളിച്ച കൺതടങ്ങളും: ഹൃദയത്തിൽ തൊട്ട ഗർഭിണിയായ യുവതിയുടെ കുറിപ്പ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു ആദ്യ കുഞ്ഞിനെ അൻസി അഹമ്മദിന് നഷ്ടപ്പെട്ടത്. ഏറെക്കാലം വിഷമത്തോടെ കാത്തിരുന്ന അൻസിയുടെ പ്രാർത്ഥന ദൈവം കേട്ടു, തൻറെ കണ്മണി ജീവിതത്തിലേക്ക് വരുന്ന നിമിഷത്തെ കുറിച്ചാണ് ഈ അമ്മ സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുന്നത് ,വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പോസ്റ്റ് വായനക്കാരുടെ ഹൃദയത്തിൽ തൊട്ടത് .വിവാഹം കഴിഞ്ഞ് ആദ്യമുണ്ടായ കുഞ്ഞിനെ 2ആം മാസത്തിൽ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ അനുഭവിച്ച വേദനപറഞ്ഞറിയിക്കാനാവാത്തതായിരുന്നു.. തന്നതും തടഞ്ഞതും പടച്ചോൻ ആണെന്നും നല്ല ആരോഗ്യമുള്ള കുഞ്ഞാവ വരാനാണെന്നും ഉള്ള എല്ലാവരുടെയും ആശ്വാസ വാക്കുകൾ കേട്ട് തകർന്നു പോയ ജീവിതത്തിലേക്ക് നിറം പകരാനും വീണു പോകാതിരിക്കാനും ഒരുപാട് ശ്രമിച്ചു.. മറക്കാൻ ശ്രമിച്ചാലും മാഞ്ഞു പോകാത്ത അത്രയും ആഴത്തിൽ മനസിൽ പതിഞ്ഞ ഒന്നായി അത് നിലനിന്നു പോയി എന്നും അൻസി സോഷ്യൽ മീഡിയയിലൂടെ എഴുതി

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

അൽഹംദുലില്ലാഹ്…വിവാഹം കഴിഞ്ഞ് ആദ്യമുണ്ടായ കുഞ്ഞിനെ 2ആം മാസത്തിൽ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.. തന്നതും തടഞ്ഞതും പടച്ചോൻ ആണെന്നും നല്ല ആരോഗ്യമുള്ള കുഞ്ഞാവ വരാനാണെന്നും ഉള്ള എല്ലാവരുടെയും ആശ്വാസ വാക്കുകൾ കേട്ട് തകർന്നു പോയ ജീവിതത്തിലേക്ക് നിറം പകരാനും വീണു പോകാതിരിക്കാനും ഒരുപാട് ശ്രമിച്ചു.. മറക്കാൻ ശ്രമിച്ചാലും മാഞ്ഞു പോകാത്ത അത്രയും ആഴത്തിൽ മനസിൽ പതിഞ്ഞ ഒന്നായി അത് നിലനിന്നു പോയി…

ജോലി ഉള്ളത് കൊണ്ട് ജീവിതം തിരക്കുള്ളതായതിനാൽ പലതിലും മുഴുകി മനസ് നോർമൽ ആയി വെയ്ക്കാൻ തുടങ്ങി.. പടച്ചോനോട് സദാസമയം ഒരേ ഒരു പ്രാർത്ഥന മാത്രം ആയി തുടങ്ങി… വേദന അനുഭവിച്ച ശരീരത്തിൽ തുടർകഥകൾ എന്നോണം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി.. മാനസികമായും ശരീരികമായും ഞാൻ തളർന്നു പോയ അവസരങ്ങളിൽ എന്റെ പ്രിയപ്പെട്ടവർ എല്ലാരും എന്നെ മത്സരിച്ചു താങ്ങി പിടിച്ചു… അപ്പോഴെല്ലാം പടച്ചവൻ തിരിച്ചു വിളിച്ച നമ്മുടെ കുഞ്ഞിനെ കുറിച്ചോർത്തു മനം വിങ്ങുന്നത് മറ്റാരും കാണാതെ ഞാൻ ഒളിച്ചു വെച്ചു..

അൽഹംദുലില്ലാഹ്…ഇപ്പോൾ വീണ്ടും ഒരു കുഞ്ഞാവയെ പടച്ചോൻ അനുഗ്രഹിച്ചു തന്നിരിക്കുന്നു..ആദ്യ മാസങ്ങളിൽ ഒക്കെയും പൂർണ ബെഡ് റസ്റ്റ്‌ ഇൽ ആയിരുന്നു.അനാ രോഗ്യകരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി..തികച്ചും ഭയത്തിലും ടെൻഷനിലൂടെയും കടന്ന് പോയ നമ്മൾ എങ്ങനെയെങ്കിലും 8 മാസങ്ങളിലേക്ക് കൊണ്ടെത്തിച്ചു..ആദ്യ മാസങ്ങളിലെ അനിയന്ത്രിതമായ ക്ഷീണവും ഇപ്പോഴും തുടരുന്ന ശർദിലും ഗർഭ കാലത്തോട് അനുബന്ധിച്ചു വന്ന തൈറോയ്ഡ് ഉം ഷുഗർ ഉം വല്ലാണ്ട് ബുദ്ധിമുട്ടിപ്പിക്കുമ്പോഴും വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ മാത്രം ഞാൻ സ്വപ്നം കാണുന്നു… എപ്പഴും ഓടി നടന്നു കാര്യങ്ങൾ ചെയ്ത് കൊണ്ടിരുന്ന ഞാൻ ഇപ്പോ വളരെ ശ്രദ്ധിച്ചു നടക്കുന്നു… ചെറിയ കാര്യങ്ങൾക്കു പോലും വിഷമിച്ചിരുന്ന ഞാൻ ഇപ്പോ കുഞ്ഞിന്റെ മാനസികാരോഗ്യത്തിനു വേണ്ടി എല്ലാം കൂൾ ആയി എടുക്കുന്നു… ചുമക്കുമ്പോളോ തുമ്മുമ്പോഴോ എന്തിനു പറയുന്നു ഒന്നുറക്കെ സംസാരിക്കുമ്പോൾ പോലും വയറിനു കൈ വെച്ച് കുഞ്ഞാവയെ സുരക്ഷിതമാക്കുന്നു.. ശരീരമാസകലം കറുത്ത പാടുകളും കരുവാളിച്ച കൺതടങ്ങളും കഴുത്തും കൂടിയ ശരീരഭാരവും ഒരു തരത്തിലും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല.വന്നു പോയ പനികൾക്കും മറ്റു അസുഖങ്ങൾക്കും ഒന്നും ഒരു വേദന സംഹാരിയോ മരുന്നോ പോലും കഴിക്കാതെ സഹിച്ച് കുഞ്ഞിന് ദോഷമായി ഒന്നും ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തള്ളി നീക്കിയ ദിനങ്ങൾ…നേരം തെറ്റി വരുന്ന വിശപ്പും അത് പരിഹരിക്കാൻ ഓടി നടക്കുന്ന വീട്ടുകാരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിലാളനങ്ങലും സ്നേഹവും ശ്രദ്ധയും ഇഷ്ടപെട്ടതെല്ലാം വാങ്ങി നൽകുന്ന കെട്ടിയോനും ആങ്ങളയും വൈകുന്നേരം മുടങ്ങാതെ നല്ല ചൂടുള്ള പരിപ്പുവട വാങ്ങി തരുന്ന വാപ്പച്ചിയും ഉറക്കമില്ലാത്ത രാത്രികളിൽ കൂട്ടിരുന്നും വീട്ടുജോലികൾകിടയിലും എന്നെ അത്രയേറെ ശ്രദ്ധിക്കുന്ന ഉമ്മച്ചിയും പലയിടങ്ങളിൽ ആയി പോയിട്ടും എന്നും വിളിച്ചു വിശേഷം അന്വേഷിക്കുന്ന സുഹൃത്തുക്കളും ഇതിനിടയിലും മുടങ്ങാതെ എന്റെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങലും ഒരുക്കി തരുന്ന എന്റെ ഓഫീസിലെ സർ മാരും… ഇവരോടൊക്കെയും ഞാൻ കടപ്പെട്ടിരിക്കുന്നു..

വയറിന്റെ വലിപ്പം ഓരോ ആഴ്ച കഴിയുമ്പോഴും കൂടി വരുമ്പോഴും കുഞ്ഞാവ യുടെ അനക്കം അറിഞ്ഞു തുടങ്ങിയപ്പോഴും പുറത്തെ ശബ്ദങ്ങൾക് അകത്തു നിന്ന് പ്രതികരണം കിട്ടുമ്പോഴും കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ഞാൻ മനസു നിറഞ്ഞു ആഹ്ലാദിക്കുവാണ്…ഉള്ളിലെ കാണാത്ത കുഞ്ഞിന്റെ തുടിപ്പ് എന്നെ മറ്റാരോ ആക്കി മാറ്റുന്ന പോലെ… ആണായാലും പെണ്ണായാലും ഒരു കുഴപ്പവുമില്ലാതെ ആരോഗ്യമുള്ള ഒരു കുഞ്ഞായിരിക്കണേ എന്ന് പടച്ചോനോട് എപ്പോഴും പ്രാർത്ഥിച്ചു ഓരോ ദിവസങ്ങൾ ഇങ്ങനെ എണ്ണി എണ്ണി കാത്തിരിക്കുമ്പോൾ ഉള്ള ഒരു അവസ്ഥ ഒന്നു വേറെ തന്നെ…റക്കമില്ലാത്ത രാത്രികൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിക്കുമ്പോഴും ശരീരമാസകലം പല തരത്തിൽ ബുദ്ധി മുട്ട് അനുഭവപ്പെടുമ്പോഴും ഇന്ന് എന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ തിരിവെട്ടം ഉണ്ട്.. ഹൃദയത്തിന് ഒരു ഇളം തണുപ്പുണ്ട്… കൺ തടങ്ങളിൽ പ്രത്യക്ഷമായ ക്ഷീണം ഉണ്ടെങ്കിലും എന്റെ കവിളുകൾ ചുവന്നിട്ടുണ്ട്..ഞാൻ എപ്പോഴത്തെക്കാലും സുന്ദരിയാണിപ്പോൾ… എന്റെ ഉദരത്തിൽ തുടിക്കുന്ന ജീവൻ നമ്മുടെ മുന്നോട്ട് ഉള്ള ജീവിതത്തിന്റെ പ്രതീക്ഷയാണ്..
ഓരോ നിമിഷവും കാത്തിരിക്കുന്നു കുഞ്ഞേ നിനക്കായി..

RELATED ARTICLES
- Advertisment -

Most Popular

Recent Comments