തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ” ജിന്ന ” ഒക്ടോബർ 21-ന് കേരളത്തിൽ പ്രദർശനത്തിനെത്തുമെന്ന് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ നടൻ വിഷ്ണു മഞ്ചു ഔദ്യോഗികമായി അറിയിച്ചു. എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ വിഷ്ണു മഞ്ചു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന “ജിന്ന” ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.
” പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ നടന്മാർ സിനിമ ചെയ്യുന്നത്. സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരില്ലെങ്കിൽ നമ്മൾ അഭിനേതാക്കളല്ല. ‘ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ചെയ്യുന്ന ഓരോ സിനിമയ്ക്കും വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യാറുണ്ട്, എന്നാൽ ‘ജിന്ന’യ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെനിക്ക്. അതിൽ പ്രധാനപ്പെട്ട കാര്യം, എന്റെ പ്രിയപ്പെട്ട പെൺമക്കൾ ‘അരിയാനയും വിവിയാനയും അവരുടെ ശബ്ദം നൽകി സിനിമയിൽ അഭിനയിച്ചുവെന്നതാണ്.”ജിന്ന’യ്ക്ക് അസാധാരണമായ കോമഡിയുണ്ട്.
ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ‘ജിന്ന’ ” വിഷ്ണു മഞ്ചു പറഞ്ഞു.
ഛായാഗ്രഹണം ചോട്ടാ കെ നായിഡു നിർവ്വഹിക്കുന്നു.സംഗീതം-അനൂപ് റൂബൻസ്, എഡിറ്റർ-ചോട്ടാ കെ പ്രസാദ്. ഒരു പാൻ ഇന്ത്യൻ സിനിമയായ ” ജിന്നാ ” ഒക്ടോബർ 21-ന് മലയാളത്തിൽ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്, ശബരി.