മലയാള സിനിമയിലെ നടനും തിരക്കഥാകൃത്തുമായ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
എറണാകുളത്ത് വൈപ്പിനില്‍ സിനിമ ചിത്രീകരണത്തിനിടെ ആണ് താരത്തിന് പൊള്ളലേറ്റത് എന്നതാണ് പുതിയ വിവരം. കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ചിത്രത്തിൻറെ അണിയറപ്രവർത്തകർ അറിയിച്ചു. കൊച്ചി വൈപ്പിനിൽ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.
2015-ൽ പുറത്തിറങ്ങിയ മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾ അണിനിരന്ന നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥാകൃത്ത് എന്ന നിലയിൽ വിഷ്ണു ശ്രദ്ധനേടിയിരുന്നു, പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷനിൽ അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ചു.പിന്നീട് മലയാള സിനിമയിൽ സജീവമായി. ഇതിനിടയ്ക്ക് തന്നെയാണ് താരം വിവാഹം കഴിച്ചത്, വിവാഹവും വാർത്തകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു
Recent Comments