Thursday, April 25, 2024
HomeMalayalamഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്, പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം: ഡബ്ല്യുസിസി

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്, പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം: ഡബ്ല്യുസിസി

നടൻ വിജയ് ബാബുവിനെതിരെ യുവനടി പീഡനക്കേസ് ആരോപിച്ചതിനെതിരെ ഇപ്പോഴിതാ ഡബ്ല്യുസിസി തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളസിനിമയിലെ അക്രമങ്ങളുടെ ഞെട്ടിക്കുന്ന മറ്റൊരു ആരോപണമാണ് ഇപ്പോൾ പരസ്യമായി കൊണ്ടിരിക്കുന്നത് ,കമ്മിറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതൽ വരുന്നത് വളരെ വിഷമകരമായ കാര്യമാണ്, പ്രൊഫഷണൽ സമവാക്യങ്ങളും പ്രൊഫഷണൽ മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ കൂടുതൽ നടക്കുന്നത്.ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നാണ് ഡബ്ല്യുസിസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഡബ്ല്യു സി സി യുടെ വാക്കുകൾ : മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു.കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

#അവൾക്കൊപ്പം

RELATED ARTICLES
- Advertisment -

Most Popular

Recent Comments