Thursday, April 25, 2024
HomeMalayalamCurrent Affairsപോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ : നടി ആക്രമിക്കപ്പെട്ട കേസിൽ തങ്ങൾക്ക്...

പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ : നടി ആക്രമിക്കപ്പെട്ട കേസിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ നടികളുടെ കൂട്ടായ്മ സംഘമായ ഡബ്ല്യുസിസി ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ നടിമാർ ഒക്കെ ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്, നടി പാർവതി സോഷ്യൽ മീഡിയ പേജുകൾ വഴി കുറിപ്പ് പോസ്റ്റ് ചെയ്തു കഴിഞ്ഞു.

എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ് എന്നാണ് ഡബ്ല്യുസിസി അംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ എഴുതിയത്.

കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ഞങ്ങൾക്ക് ആശങ്കയുണ്ട്, ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #Avalkkoppam

RELATED ARTICLES
- Advertisment -

Most Popular

Recent Comments