Saturday, April 20, 2024
HomeMalayalamFilm Newsസർപ്രൈസ് ത്രില്ലറുമായി പ്രേക്ഷകനെ പിടിച്ചിരുത്തി ബിഹൈൻഡ്!!

സർപ്രൈസ് ത്രില്ലറുമായി പ്രേക്ഷകനെ പിടിച്ചിരുത്തി ബിഹൈൻഡ്!!

BEHIND എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ത്രില്ലർ വെബ് സീരീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വെബ് സീരിസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചലച്ചിത്ര താരം അഭിഷേക് രവീന്ദ്രനാണ്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ, രാമലീല, യുവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശ്രദ്ധനേടിയ താരമാണ് അഭിഷേക് .

റെജിമോന്‍ കപ്പപ്പറമ്പില്‍ ആണ് വെബ്സീരീസ് നിർമ്മിക്കുന്നത്,  സംവിധാനം ചെയ്തിരിക്കുന്നത് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ സംവിധായകന്‍ ജോഷിയുടെ സഹായിയായി പ്രവര്‍ത്തിച്ച നിതീഷ് നാരായണനാണ്.  എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ത്രില്ലർ ചിത്രങ്ങളെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതുകൊണ്ടുതന്നെ എന്നെ ബിഹൈൻഡ് തിരക്കഥയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നത് ഉറപ്പാണ്.

ചിത്രത്തിൻറെതിരക്കഥയൊരുക്കിയിരിക്കുന്നത്  സുധീഷ് മോഹനാണ്. MX PLAYER ലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന്റ ജീവിതത്തിൽ സംഭവിക്കുന്ന രണ്ട് ദിവസമാണ് വെബ്സീരീസ് പശ്ചാത്തലം.

അഖിലേഷ് ഈശ്വര്‍, ബിസ്മി, അമൃത വിജയ്, ഡിസ്‌നി, പ്രവീണ്‍, മിഥുന്‍ എബ്രഹാം, അര്‍ച്ചന, അല്‍ഫോന്‍സാ ജോസഫ്, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.പ്രണവ് റെജിമോന്‍, സുജില്‍ സായ് എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് നിക്സൺ ജോയ് ആണ്. ക്രിസ്പിന്‍ ചാക്കോ, ബിപിന്‍ എന്നിവര്‍ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  അജയ് ആണ്. ഗ്രാഷ് മുഖ്യസംവിധാന സഹായായി ചിത്രത്തിൽ പ്രവര്‍ത്തിച്ചിരിക്കുന്നു. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ട് രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയാണ് സീരീസ് അവസാനിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments