Thursday, September 28, 2023
HomeMalayalamFilm Newsമിന്നൽ മുരളിക്ക് ശേഷം അടുത്ത ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

മിന്നൽ മുരളിക്ക് ശേഷം അടുത്ത ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

സിനിമ പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ‘വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്’. ബാംഗ്ലൂർ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് നിർമ്മാതാവായ സോഫിയ പോൾ.

കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർമാരായ ‘അൻബറിവ്‌’ എന്നിവരോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ വിശേഷം നിർമ്മാതാവ് സോഫിയ പോൾ പങ്കുവെച്ചത്. ‘ആവേശം പകരുന്ന മറ്റൊരു വർക്ക് ഉടൻ വരുന്നു ‘ എന്ന് പോസ്റ്റിനൊപ്പം നിർമ്മാതാവ് സോഫിയ പോൾ കുറിച്ചു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ അടുത്ത പ്രൊജക്റ്റ് ആക്ഷൻ പ്രാധാന്യമുള്ള ഒന്നാണെന്ന് ഈ പോസ്റ്റിൽ നിന്ന് വ്യക്തമാക്കാം. ഈ വാർത്ത സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments