Thursday, March 28, 2024
HomeMalayalamബ്ലോക്ക്ബസ്റ്റർ  റിലീസിന് ശേഷം, കുടുംബത്തോടൊപ്പം ബീച്ചിൽ യഷ് !

ബ്ലോക്ക്ബസ്റ്റർ  റിലീസിന് ശേഷം, കുടുംബത്തോടൊപ്പം ബീച്ചിൽ യഷ് !

യാഷിന്റെ KGF: ചാപ്റ്റർ 2 ഏപ്രിൽ 14 ന് പ്രേക്ഷകർക്കു മുന്നിൽ എത്തിയപ്പോൾ മുതലുള്ള ആരവം ഇതുവരെയും അവസാനിച്ചിട്ടില്ല. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരൂപകരും ആരാധകരും എല്ലാവരും ഒരുപോലെയാണ് പ്രശംസകൾ അണിയറപ്രവർത്തകർക്ക് നൽകുന്നത്.  ആരാധകരുടെയും സിനിമാ പ്രവർത്തകരുടെയും പ്രശംസ ചിത്രം ഏറ്റുവാങ്ങുകയാണ്. കെ ജി എഫ്: ചാപ്റ്റർ 2 ഇന്ത്യയിൽ ഇതുവരെ 219 കോടി രൂപ നേടിയിട്ടുണ്ട്. എന്നാണ് പ്രാഥമിക റിപ്പോർട്ട് .

സിനിമയുടെ റിലീസിന് ശേഷം, തന്റെ മക്കളായ അയ്‌റ, യഥർവ്, ഭാര്യ രാധിക പണ്ഡിറ്റ് എന്നിവരോടൊപ്പം യഷ് ബീച്ചിൽ സന്തോഷ നിമിഷം പങ്കിടുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വിടുന്നത് . ബ്ലാക്ക് ഹാർട്ട് ഇമോജിയോടൊപ്പമുള്ള കുടുംബചിത്രം ഭാര്യയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.  ചിത്രത്തിൽ മക്കളോടൊപ്പം താരം മണലിൽ കളിക്കുന്നത് കാണാം ,വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്  “ക്യൂട്ടസ്റ്റ് ഫാമിലി എന്നാണ് ആരാധകർ താരത്തിന് കമൻറുകൾ നൽകുന്നത്  .

കുടുംബത്തോട് വളരെയധികം അധികം സമയം ചെലവഴിക്കറുള്ള താരം സന്തോഷ നിമിഷങ്ങൾ ഒക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. 2016 ലാണ് താരം വിവാഹിതനായത്, 2018 ലാണ് ആദ്യ മകൾ ജനിച്ചത്, 2019 ലാണ് രണ്ടാമത്തെ മകൻ ജനിച്ചത്.ലോകത്തെ അർത്ഥമാക്കുന്ന മനുഷ്യന്ജന്മദിനാശംസകൾ എന്നായിരുന്നു ഭാര്യ ഈ അടുത്ത് ഇ താരങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ എഴുതിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments