സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചു.
ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: മണിശർമ്മ,
സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി
വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി
ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി
ക്യാമറ: എം.സുകുമാർ
കല: അശോക്
പോരാട്ടങ്ങൾ: വെങ്കട്ട്
എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്
ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക
സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി
സംവിധാനം: ഹരി-ഹരീഷ്
നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്
ബാനർ: ശ്രീദേവി മൂവീസ്
പി ആർ ഒ : ആതിര ദിൽജിത്ത്