Saturday, April 20, 2024
HomeKollywoodആസിഫ് അലിയുടെ പുതിയ ചിത്രം: 'അടവ്' ടൈറ്റിൽ പോസ്റ്റർ റിലീസ്

ആസിഫ് അലിയുടെ പുതിയ ചിത്രം: ‘അടവ്’ ടൈറ്റിൽ പോസ്റ്റർ റിലീസ്

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ ആസിഫ് അലി യുടെ ഏറ്റവും പുതിയ ചിത്രമായ അടവിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്.

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് കെ രാജൻ ആണ്.ആസിഫ് അലിയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻറെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ആസിഫിനെ കൂടാതെ ചിത്രത്തിൽ മലയാള സിനിമയിലെ ഒരു പിടി നല്ല താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.മുഹമ്മദ് നിഷാദ് ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ പിആർഓ ശബരി ആണ്.എഡിറ്റർ-കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ-ഷാഹി കബിർ എന്നിവരാണ്. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ എന്ന ത്രില്ലർ ചിത്രത്തിലാണ് ആസിഫ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റിലീസ് ചെയ്യാൻ പോകുന്ന പുതിയ ചിത്രം. കുറ്റവും ശിക്ഷയും, ഇന്നലെ വരെ, മഹാവീര്യർ എന്നിവയാണ്  ഏറ്റവും പുതിയ മറ്റു ചിത്രങ്ങൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments