Friday, April 26, 2024
HomeMalayalamഭീഷ്മ വിളയാട്ടം അവസാനിക്കും മുൻപ് അടുത്തത്!!! സേതുരാമയ്യർ പ്രതീക്ഷ കളയുമോ? പ്രേക്ഷക പ്രതികരണം

ഭീഷ്മ വിളയാട്ടം അവസാനിക്കും മുൻപ് അടുത്തത്!!! സേതുരാമയ്യർ പ്രതീക്ഷ കളയുമോ? പ്രേക്ഷക പ്രതികരണം

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ എന്ന ചിത്രത്തിൻറെ ആവേശവും ഹിറ്റ് അടിക്കലും അവസാനിക്കും മുൻപേ താരത്തെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ദ ബ്രെയിനിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ടീസർ പുറത്തിറങ്ങി മൂന്നു ദിവസത്തിന് ശേഷം മമ്മൂട്ടി ആരാധകരുടെ പ്രതികരണം എങ്ങനെയാണെന്ന് പരിശോധിക്കാം. എസ്.എൻ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിൻറെ നിർമാണം. മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തു വെക്കാവുന്ന നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ആരാധകരും വലിയ പ്രതീക്ഷയോടെ കൂടി തന്നെയാണ് ചിത്രത്തിൻറെ അഞ്ചാം ഭാഗത്തെ നോക്കികാണുന്നത്. ആദ്യ നാല് ഭാഗവും പ്രേക്ഷകർ സ്വീകരിച്ചെങ്കിലും അഞ്ചാം ഭാഗം എങ്ങനെയായിരിക്കുമെന്ന് ആരാധകർക്ക് ആകാംക്ഷയുണ്ട്.

എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരുമോ ഇല്ലയോ എന്നസംശയം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. തുടർച്ചകൾ എടുത്ത് പല ചിത്രങ്ങളും വിജയങ്ങളും നേടിയതല്ല ,അതുകൊണ്ടുതന്നെ ഇത്രയധികം അധികം പ്രമോഷൻ ചിത്രവുമായി ബന്ധപ്പെട്ട് നൽകുമ്പോൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്ന ആശങ്കയും ചിലർക്കുണ്ട്, എന്നാൽ മറ്റു ചിലരാവട്ടെ ചിത്രം ഹിറ്റ് അടിക്കുമെന്ന് ഇപ്പോഴും ഉറപ്പു നൽകിയിരിക്കുകയാണ്.

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു, അതുകൊണ്ട് തന്നെയാണ് ഇത്തവണയും ആരാധകർ പ്രതീക്ഷയ്ക്ക് വക വയ്ക്കുന്നത്. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം പുറത്തിറങ്ങിയത്, ചിത്രം അന്ന് ബോക്സ് ഓഫീസിൽ തരംഗമായി , പിന്നീട് ജാഗ്രത എന്ന പേരിൽ രണ്ടാം വട്ടവും ,അതിനുശേഷം സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. എല്ലാ ചിത്രങ്ങളും റെക്കോർഡുകൾ സ്വന്തമാക്കിയ തിനുശേഷമാണ് അഞ്ചാം വരവും അറിയിച്ചത്. അതുകൊണ്ടുതന്നെ ആരാധകരും വലിയ രീതിയിൽ പ്രതീക്ഷയിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments