Wednesday, May 8, 2024
HomeNewsജയസൂര്യയ്ക്കൊപ്പം സന്തോഷം പങ്കിട്ട് വെള്ളം ചിത്രത്തിന്റെ നിർമ്മാതാക്കൾ

ജയസൂര്യയ്ക്കൊപ്പം സന്തോഷം പങ്കിട്ട് വെള്ളം ചിത്രത്തിന്റെ നിർമ്മാതാക്കൾ

“വെള്ളം “എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യ ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെൻനൊപ്പം ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും
തീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു “വെള്ളം “. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും തീയറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു “വെള്ളം”. ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കന്നടയിൽ “ഹാപ്പിലി മാരീഡ് ” എന്ന ചിത്രവും നിർമിച്ചശേഷം
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് സണ്ണി വെയിനും അലൻസിയറും പ്രധാനകഥാപാത്രങ്ങളാകുന്ന ” അപ്പൻ “.

സണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്. അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്  ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ,മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്,പി ആർ ഒ മഞ്ജു ഗോപിനാഥ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments