Sunday, September 24, 2023
HomeNews"മേഘജാലകം തുറന്നു നോക്കിടുന്നുവോ"; ലളിതം സുന്ദരത്തിലെ മനോഹരമായ വീഡിയോ ഗാനം റിലീസ് ചെയ്തു

“മേഘജാലകം തുറന്നു നോക്കിടുന്നുവോ”; ലളിതം സുന്ദരത്തിലെ മനോഹരമായ വീഡിയോ ഗാനം റിലീസ് ചെയ്തു

ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ” ലളിതം സുന്ദരം ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച “മേഘജാലകം തുറന്നു നോക്കിടുന്നുവോ…” എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്.

സെെജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന “ലളിതം സുന്ദരം ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു. പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ലിജോ പോള്‍. നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച “ലളിതം സുന്ദരം” മാർച്ചിൽ ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments