Saturday, April 20, 2024
HomeNews24 മണിക്കൂറിനുള്ളിൽ 6 മില്യൺ വ്യൂസും 3 ലക്ഷത്തിലധികം ലൈക്കും പുതിയ റെക്കോർഡുമായി 'മഹാവീര്യർ' ടീസർ

24 മണിക്കൂറിനുള്ളിൽ 6 മില്യൺ വ്യൂസും 3 ലക്ഷത്തിലധികം ലൈക്കും പുതിയ റെക്കോർഡുമായി ‘മഹാവീര്യർ’ ടീസർ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ സിനിമയുടെ ടീസർ ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. തുടക്കം മുതലേ വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്. മലയാളസിനിമയുടെ പല യൂട്യൂബ് റെക്കോർഡുകളും ‘മഹാവീര്യർ’ ടീസറിന് മുന്നിൽ കടപുഴകിയ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം ആളുകൾ കണ്ടതിന്റെയും ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയതിന്റെയും റെക്കോർഡുകളാണ് ‘മഹാവീര്യർ’ ടീസർ സ്വന്തമാക്കിയത്. ആദ്യ 24 മണിക്കൂറിനുള്ളിൽ 6 മില്യൺ വ്യൂസും 3 ലക്ഷത്തിലധികം ലൈകുകളുമാണ് ‘മഹാവീര്യർ’ ടീസറിന് ലഭിച്ചത്. ‘ഗോൾഡ്’ ന്റെയും ‘ഭീഷ്മപർവം’ ത്തിന്റെയും റെക്കോർഡാണ് ‘മഹാവീര്യർ’ തിരുത്തിയത്.

പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെയും ബാനറിൽ നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാലു അലക്‌സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ തുടങ്ങി ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.

എം മുകുന്ദന്റെ കഥയിൽ നിന്നാണ് എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘1983’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്നത്. ‘മഹാവീര്യർ’ എന്നതിന്റെ പ്രമേയം ടൈം ട്രാവൽ , ഫാന്റസി, കോടതിമുറി നടപടിക്രമങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ്, കോമഡിയും വൈകാരികതയും ഉൾക്കൊള്ളുന്ന ‘മഹാവീര്യർ’ ഒരു നല്ല എന്റർടെയ്‌നർ ആയിരിക്കും.

അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇഷാൻ ഛബ്രയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്. മനോജ് (എഡിറ്റർ), വിഷ്ണു ഗോവിന്ദ് (ശബ്ദമിശ്രണം), അനീസ് നാടോടി (കലാ സംവിധാനം), ചന്ദ്രകാന്ത് & മെൽവി ജെ (വസ്ത്രാലങ്കാരം), ലിബിൻ മോഹനൻ (മേക്കപ്പ്), ബേബി പണിക്കർ (അസോസിയേറ്റ് ഡയറക്ടർ) എന്നിവരും സംഘത്തിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments