Wednesday, April 24, 2024
HomeNewsലോക സിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാളസിനിമയ്ക്ക്...

ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാളസിനിമയ്ക്ക് സ്വന്തം

ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാളസിനിമയ്ക്ക് സ്വന്തം. ടെയിൽസ്‌പിൻ മൂവി പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കാനാടി,വിനീത് വത്സലൻ ,കെകെഡി സൺസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നവാഗത സംവിധായകൻ അഖിലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നെടുളാൻ’ (സൺ ഓഫ് എ വിച്ച് Phase 1)എന്ന ബിഗ് ബജറ്റ് ഹൊറർ സിനിമയ്ക്കാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്ത മനോ വി നാരായണൻ ആണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആൻഡ് മെറ്റവേഴ്സ് കോഡിനേറ്റർ ആൻജിനോ ആൻറണി.ചിത്രത്തിലെ ഹൊറർ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ,എഫ്9,ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്.ഹൊററും ത്രില്ലറും ചേർന്നു ഒരുക്കുന്ന ഈ മലയാള ചിത്രത്തിൽ ആദ്യമായി IMX approved panoramic കാമറയും foley 8D with ultra എഫക്ട്സും ഉപയോഗിക്കുന്നു.ഹൊറർ രംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ ഹോളിവുഡിൽ നിന്നും scary movements assigning team പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടാർഡിവേർസ് എന്ന യൂട്ടിലിറ്റി പ്ലാറ്റഫോം ആണ് മെറ്റവേഴ്‌സ് കോർഡിനേറ്റർ

ഭാവിയിലേക്ക് വിരൽചൂണ്ടിയാണ് ഫേസ്‌ബുക്ക് കോർപ്പറേറ്റ് നാമം ‘മെറ്റ” എന്ന് മാറ്റിയത്. മെറ്റ എന്നതിന് ഗ്രീക്ക് ഭാഷയിൽ ‘അതിരുകൾക്കുമപ്പുറം” എന്നാണ് അർത്ഥം. പോർച്ചുഗീസിൽ ‘ലക്ഷ്യം” എന്നും. കേവലം ഇന്റർനെറ്റിലോ ആപ്പുകളിലോ ഒതുങ്ങാതെ, ജനങ്ങൾക്ക് പലതരം ഡിവൈസുകളിലൂടെ (പ്രത്യേകിച്ച് വി.ആർ. ഹെഡ്‌സെറ്റ്) പരസ്പരം സംവദിക്കാവുന്ന, ഗെയിം ആസ്വദിക്കാവുന്ന, ജോലികൾ ചെയ്യാവുന്ന, സിനിമകളും മറ്റും കാണാവുന്ന, ഒരു 3ഡി വിർച്വൽ (സാങ്കല്‌പിക) ലോകം അഥവാ ‘മെറ്റവേഴ്‌സ്” സൃഷ്‌ടിക്കുന്നതിന്റെ ആദ്യപടിയായാണ് പേരുമാറ്റമെന്ന് സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.

വിർച്വൽ റിയാലിറ്റിയുടെ (വി.ആർ) നെക്‌സ്‌റ്റ് ജനറേഷൻ പതിപ്പിലൂന്നിയുള്ള ‘ലോകമായിരിക്കും” മെറ്റവേഴ്‌സ്. മെറ്റ, യൂണിവേഴ്‌സ് എന്നതിന്റെ കൂട്ടെഴുത്താണിത്. മെറ്റ പ്ളാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ് എന്നതിന്റെ ചുരുക്കെഴുത്താണ് മെറ്റ.

മെറ്റാവേഴ്‌സിന്റെ ആശയം അത് ആളുകളുടെ ഇടപെടലുകൾ കൂടുതൽ മൾട്ടി-ഡൈമൻഷണൽ ആകാൻ കഴിയുന്ന, പുതിയ ഓൺലൈൻ ഇടങ്ങൾ സൃഷ്ടിക്കും എന്നതാണ്, അവിടെ ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഉള്ളടക്കത്തിൽ ലയിക്കാൻ കഴിയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments