Thursday, April 18, 2024
HomeMalayalamലൊക്കേഷനിലെ ഏറ്റവും സ്നേഹം നിറഞ്ഞ ജന്മദിനങ്ങളിലൊന്ന് : സെറ്റിലെ ഓരോരുത്തരോടും നന്ദി പറഞ്ഞ് നിത്യാമേനൻ

ലൊക്കേഷനിലെ ഏറ്റവും സ്നേഹം നിറഞ്ഞ ജന്മദിനങ്ങളിലൊന്ന് : സെറ്റിലെ ഓരോരുത്തരോടും നന്ദി പറഞ്ഞ് നിത്യാമേനൻ

മലയാള സിനിമയ്ക്കും ആസ്വാദകർക്കും  വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാം തിരുകൽപന. മലയാള സിനിമയുടെയും തെന്നിന്ത്യയുടെയും  പ്രിയപ്പെട്ട താരം നിത്യമേനൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് .നിത്യയ്ക്ക് ഒപ്പം  സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ പ്രിയപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയാണ്.

ചിത്രം ഒരു ത്രില്ലർ ഗണത്തിലാണ് പെടുന്നത്. നിർമ്മാണം കോറിഡോര്‍ 6 ഫിലിംസ് ആണ് . സിനിമയുടെ ചിത്രീകരണം ഇപ്പോൾ തൃശ്ശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷനിൽ നിന്ന്  നിത്യ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിവസമായിരുന്നു ഇന്ന് ..

പിറന്നാൾ ദിനത്തിൽ ലൊക്കേഷൻ നിന്നും ലഭിച്ച സന്തോഷനിമിഷത്തെ കുറിച്ചാണ് ആരാധകരുമായി പങ്കുവച്ചത്. നടിയുടെ ജീവിതത്തിലെ നല്ല മൊമെന്റ്സ് കൂട്ടിയിണക്കി ഒരു വീഡിയോ തയ്യാറാക്കിയാണ്  അണിയറ പ്രവർത്തകർ പിറന്നാൾ ആശംസകൾ നൽകിയത്.   ഏറ്റവും നല്ല നിമിഷമാണ് ഇത് എന്നായിരുന്നു വീഡിയോ  പങ്കുവെച്ചുകൊണ്ട് നിത്യ എഴുതിയത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നിത്യ  കുറച്ചധികം ഇടവേള എടുത്തതിനുശേഷം ആണ് മലയാളത്തിലേക്ക്തിരികെയെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments