Wednesday, April 24, 2024
HomeMalayalamസിംപിളാക്കല്ലെ ,സംഭവം തീ ആണ് മക്കളെ !  രമേശ് പിഷാരടിയുടെ നോ വേ ഔട്ട്: ...

സിംപിളാക്കല്ലെ ,സംഭവം തീ ആണ് മക്കളെ !  രമേശ് പിഷാരടിയുടെ നോ വേ ഔട്ട്:  ട്രെയ്ലർ പുറത്തുവിട്ട്  മമ്മൂട്ടി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമായ രമേശ് പിഷാരടിയുടെ ഏറ്റവും പുതിയ ചിത്രത്തിലെ ട്രയിലറാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.  നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട്  പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്റ ഏറ്റവും പുതിയ ചിത്രമാണ്  നോ വേ ഔട്ട്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  നിതിൻ ദേവീദാസ് ആണ്. ചിത്രത്തിലെ ടീസർ പുറത്തുവന്നത് അടുത്തിടെയാണ് ,ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിൻറെ ട്രെയിലർ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.  ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ടീസറിന് ലഭിച്ചത്. അതുപോലെ തന്നെയാണ് ട്രെയിലറിന് അഭിപ്രായങ്ങൾ വരുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നുണ്ട്..”നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിൽ സന്തോഷമുണ്ട്. രമേഷ് പിഷാരടി, നവാഗത സംവിധായകൻ നിതിൻ ദേവിദാസ്, നിർമ്മാതാവ് റിമോഷ് എം എസ്, കൂടാതെ നോ വേ ഔട്ടിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ ” എന്നാണ് താരം ആശംസകളുമായി കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് കമൻറുകൾ ഉമായി രംഗത്തെത്തിയത്. ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് . ആദ്യ ടീസർ പുറത്തുവിട്ടത് രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ്  . ട്രയ്ലർ ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ ചാനലിൽ ആയിരുന്നു ആദ്യം ട്രയിലർ റിലീസ് ചെയ്തത്.റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമേശ് പിഷാരടി ആണ്. താരത്തെ കൂടാതെ  ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ  തുടങ്ങിയ താരങ്ങളും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments