Friday, March 29, 2024
HomeMalayalamപ്രണയാർദ്രമായി സുരഭിയും അനൂപ് മേനോനും : പത്മയിലെ പുതിയ വീഡിയോ ഗാനം: 

പ്രണയാർദ്രമായി സുരഭിയും അനൂപ് മേനോനും : പത്മയിലെ പുതിയ വീഡിയോ ഗാനം: 

നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മ’യിലെ രണ്ടാം ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. പുറത്തിറങ്ങി ചുരുങ്ങി സമയം കൊണ്ട് തന്നെ മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.

വിജയ് യേശുദാസ് ആലപിക്കുന്ന ‘കനൽകാറ്റിൽ’  എന്ന വീഡിയോ ഗാനമാണ് യൂട്യൂബിലൂടെ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരിക്കുന്നത്. നിനോയ് വര്‍ഗീസ് സംഗീതം ഒരുക്കിയ ഗാനത്തിന് അനൂപ് മേനോന്‍ ആണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ ആണ് ചിത്രത്തിൻറെ നിർമ്മാണം . മാത്രമല്ല സുരഭികൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനികാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്രമല്ല പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
ചിത്രത്തിൻറെ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രിയങ്കരിയായ നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ആയിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.  കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. പ്രമുഖ  ക്യാമറാമാനായ മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ ചിത്രസംയോജനവും നിർവഹിക്കുന്നതാണ്. പ്രോജക്ട് ഡിസൈനർ ബാദുഷയും  കല ദുന്‍ദു രഞ്ജീവുമാണ്. കൂടാതെ ചിത്രത്തിൻറെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ അനില്‍ ജിയും ഡിസൈൻ ആന്റണി സ്റ്റീഫനും നിർവഹിക്കും. പിആർ ഒ ആയി പ്രവർത്തിക്കുന്നത്  ശിവപ്രസാദ് ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments