കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, മയക്കം എന്നാ എന്നീ ചിത്രങ്ങൾക്കു ശേഷം ആരാധകർ വീണ്ടും കാത്തിരുന്ന ധനുഷ് – സെൽവരാഘവൻ കോംബോയാണ് നാനേ വരുവേൻ’. 11 വർഷങ്ങൾക്ക് ശേഷമാണ് ധനുഷ് സെൽവരാഘവൻ ടീം ഒന്നിക്കുന്നത്, അതുകൊണ്ടുതന്നെ ആരാധകർക്കും വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ ധനുഷിനെ പ്രശംസിച്ചു കൊണ്ട് സെൽവരാഘവൻ സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം സന്തോഷത്തോടുകൂടി അറിയിച്ചുകൊണ്ടാണ് തൻറെ ഇഷ്ട താരത്തിനെ കുറിച്ച് സെൽവരാഘവൻ മനസ്സുതുറന്നത്.
തമിഴ് സിനിമയിലെ താര സഹോദരന്മാർ കൂടിയായ ഇവർ ഒരുപാട് വിജയങ്ങൾ ആണ് ഇന്ത്യൻ സിനിമയ്ക്ക് കൊടുത്തിരിക്കുന്നത്. ധനുഷ് എന്ന മഹാ നടൻറെ ഇന്നത്തെ സിനിമ ജീവിതത്തിൽ ഏറെ പങ്കുവഹിച്ചത് സഹോദരൻ സെൽവരാഘവൻ തന്നെയാണ്.അനിയനെ കുറിച്ച് വാതോരാതെ ആണ് സെൽവരാഘവൻ വീണ്ടും വന്നിരിക്കുന്നത്. സുവർണ്ണ ഹൃദയമുള്ള സിംഹം എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്, ഒരുപാട് നാളുകളായി ഒരുമിച്ചു ജോലി ചെയ്തിട്ട സ്വന്തം സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു ഇതിനൊക്കെ കാരണം.നാനേ വരുവേൻ എന്ന സിനിമയിലൂടെ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ താൻ ഇപ്പോൾ സന്തോഷവാനാണ് എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ധനുഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദേഷാവു എഫക്റ്റ് അടിസ്ഥാനമായി ഒരുക്കിയ ചിത്രത്തിന് തിരക്കഥയും വ്യത്യസ്തമാണ്.