സുജോയ് വർഗീസ്, ലെന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം “ദ ഹോപ്പ് ” ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വിച്ച് ഓൺ നിർവഹിച്ചു.റവ,:ഫാദർ പോളി പടയാട്ടിൽ ക്ലാപ്പ് അടിച്ചു. ലോഗോസ് ഫിലിംസിന്റെ ബാനറിൽ i ഇമ്മാനുവൽ ജോസഫ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജോയി കല്ലൂക്കാരൻ സംവിധാനം ചെയ്യുന്നു. സുനിൽ സുഗത,,ശ്രീകാന്ത് മുരളി, ഗബ്രി ജോസ്,റിയ,സൗമ്യ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
സമൂഹത്തിൽ പ്രശസ്തനായ ഒരു ഡോക്ടറുടെയും കുടുംബത്തിന്റെ യും കഥയാണ് ചിത്രം പറയുന്നത്. ക്രിയേറ്റീവ് ഡയറക്ടർ കാർത്തിക് സനീഷ് ബോസ്, ഛായാഗ്രഹണം തരുൺ ഭാസ്കർ, എഡിറ്റിങ് ജോൺകുട്ടി, സംഗീതം പ്രിൻസ് ജോർജ്, ആർട്ട് കോയാസ്, മേയ്ക്കപ്പ് മനോജ് അങ്കമാലി, കോസ്റ്റ്യൂം ബുസി ബേബിജോൺ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ,, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് താഹിർ മട്ടാഞ്ചേരി, സ്റ്റിൽസ് ലെബിസൺ ഗോപി, പിആർഒ മഞ്ജു ഗോപിനാഥ്
പൂജ ചിത്രങ്ങൾ കാണാം: