Friday, March 29, 2024
HomeKollywoodആദ്യ വാരാന്ത്യത്തിൽ കുറഞ്ഞത് 130 കോടി നേടുമെന്ന് പ്രവചനം: കെ ജി എഫിനെ...

ആദ്യ വാരാന്ത്യത്തിൽ കുറഞ്ഞത് 130 കോടി നേടുമെന്ന് പ്രവചനം: കെ ജി എഫിനെ വെല്ലുവിളിച്ച് വിജയ് ഫാൻസ്

ദളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബീസ്റ്റ് ബ്ലോക്ക് ബസ്റ്റർ ഹിറ്റാകുമെന്നാണ് സിനിമ ലോകം ഇപ്പോഴേ പറയുന്നത് . ചിത്രം ഏപ്രിൽ 13 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വിജയ്-പൂജ ഹെഗ്‌ഡെ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച്  വിദഗ്ധ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറഞ്ഞ വാക്കുകളാണ് നാഷണൽ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് .

ട്രെയിലറിന് ജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുകയും പാട്ടുകൾ ഹിറ്റ് ആവുകയും ചെയ്ത ഈ ഘടകം ചിത്രത്തിനെ ഹിറ്റ് അടിക്കാൻ  ഒരുപാട് സഹായിക്കും, വിജയ്യുടെ ചിത്രം അരങ്ങേറ്റത്തിൽ തന്നെ 50 കോടി കടക്കുമെന്നാണ് ബാലയുടെ അഭിപ്രായം, മാത്രമല്ല ഒന്നാം ദിവസം മൊത്തത്തിലുള്ള കളക്ഷനെ കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു, ചിത്രം ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ആയി ഏകദേശം 60 -65 കോടി രൂപ കളക്ഷൻ നേടുമെന്നും  വിജയ്‌യുടെ മുൻ റിലീസായ മാസ്റ്ററിനേക്കാൾ മികച്ച ഹിറ്റ് ആയിരിക്കും  ബീസ്‌റ്റിന് ലഭിക്കുകയെന്നും രമേശ് വ്യക്തമാക്കി.

കൂടാതെ കെ ജി എഫ് ടൂവിന് തമിഴകത്ത് അത്ര പ്രാധാന്യം ലഭിക്കില്ല എന്നും വിജയുടെ ബീസ്റ്റ് തന്നെയായിരിക്കും മുന്നിൽ നിൽക്കുക എന്നുമാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
മലയാള കരയും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ്  ബീസ്റ്റ്.സോഷ്യൽ മീഡിയയിൽ നിരവധി വരവേൽപ്പുകൾ ആണ് ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments