Thursday, April 18, 2024
HomeMalayalamFilm Newsകാഞ്ചീപുരം പട്ടുടുത്ത് കല്യാണ പെണ്ണായി ഭാവന! ചിത്രങ്ങൾ ഇതാ

കാഞ്ചീപുരം പട്ടുടുത്ത് കല്യാണ പെണ്ണായി ഭാവന! ചിത്രങ്ങൾ ഇതാ

തെന്നിന്ത്യയുടെയും മലയാളത്തിലെയും പ്രിയപ്പെട്ട നായിക ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടുന്നു .പുളിമൂട്ടിൽ സിൽക്സ്ന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഭാഗമായി താരം കാഞ്ചിപുരം സാരി ഉടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധേയമായി മാറിയത്.

ഒഫീഷ്യൽ മോഡലായി മികവുറ്റ സ്റ്റൈലിസ്റ്റുകൾകൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികവുറ്റ കളക്ഷൻ തന്ന പുളിമൂട്ടിൽ സിൽക്സ് ന് നന്ദി അറിയിക്കുന്നു എന്നും താരം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയിട്ടുണ്ട് .

മാധ്യമങ്ങളിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വഴിത്തിരിവ് ആണ് ഇപ്പോൾ മലയാളികൾ വായിച്ച് അറിയുന്നത്. ജീവിതത്തിലെ സന്തോഷനിമിഷങ്ങളിലൂടെയാണ് ഭാവന കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് കേസ് ആണെങ്കിൽ മറ്റൊരുഭാഗത്ത് താരം മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു എന്ന വാർത്തയും പങ്കുവെച്ചു കഴിഞ്ഞു. ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി എത്തുകയും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒക്കെ ഭാവന വാചാലയിയിരുന്നു.

നാഷണൽ മാധ്യമത്തിന് അഞ്ചു വർഷത്തെ വിഷമതകളും നടി പങ്കുവെച്ചിരുന്നു. ഷറഫുദ്ദീൻ – ഭാവന കേന്ദ്രകഥാപാത്രമായ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന അഭിനയ രംഗത്തേക്ക് കടന്നുവന്നത്, പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. നിർമാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ് .ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments