റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ നടിയാണ്ശാലിൻ സോയ. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ശാലിനി പങ്കുവയ്ക്കാറുണ്ട്. നിരവധി പേജുകളിലൂടെ പുതിയ ചിത്രങ്ങൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. ദുബായിൽ നിന്നാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ജനപ്രിയ പരമ്പരയായിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു താരം ആരാധകർ ശ്രദ്ധ പിടിച്ചുപറ്റിയത്. റിയാലിറ്റി ഷോയി നേക്കാളും കൈയ്യടികൾ നേടിക്കൊടുത്തത് പരമ്പരയിലെ കഥാപാത്രമായിരുന്നു.
അതിനു മുൻപ് തന്നെ നിരവധി സിനിമകളിൽ ബാലതാരമായി താരം എത്തിയിട്ടുണ്ട്, പിന്നീട്ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് എൽസമ്മ എന്ന ആൺകുട്ടി ടി തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍. സിനിമാരംഗത്ത് സജീവമാണെങ്കിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ചെറിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ശാലിന് ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.
താരത്തിന്റെ മല്ലുസിംഗ് എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു ,അകാലത്ത് യുവാക്കൾക്കിടയിലെ പ്രിയപ്പെട്ട നായികയാവാൻ താരത്തിന് സാധിച്ചിരുന്നു.