കേരള സുന്ദരിമാര്‍ അണിഞ്ഞൊരുങ്ങുന്ന മിസിസ് കേരള ഫിറ്റ്നസ് ആന്‍ഡ് ഫാഷന്‍ 2022 ഓഡിഷന് ആരംഭിച്ചു.. 6 മാസം നീണ്ടു നിൽക്കുന്ന ഓഡിഷനിലൂടെയാണ് മത്സരാർത്ഥികളെ കണ്ടെത്തുക. ഇതാദ്യമായാണ് മിസിസ് കേരള മത്സരത്തിൽ ഫിറ്റ്നസ് ആന്‍ഡ് ഫാഷന്‍ ഒരുമിച്ചുൾപ്പെടുത്തുന്നത്.
ഫാഷൻ കോറിയോഗ്രഫറായി ഡാലു കൃഷ്ണദാസും ഷോ ഡയറക്ടറായി രോഹിത് അറോറയും ചുമതലയേൽക്കും. മത്സരം ഓർഗനൈസ് ചെയ്യുന്നത് അറോറ ഫിലിം കമ്പനി ആണ്. ഡിജിറ്റൽ മീഡിയ പാർട്ട്നർ ആയി പ്രവർത്തിക്കുന്നത് ICG ആണ്(Indian cinema gallery)
ഫിറ്റ്നസ് ആന്‍ഡ് ഫാഷന്‍ ടൈറ്റിലിന് വേണ്ടിയുള്ള ഫൈനല്‍ മത്സരം അടുത്ത വർഷം ജനുവരിയിൽ ആയിരിക്കും നടത്തുക. മികവുറ്റ മത്സരാർത്ഥികളെ ആയിരിക്കും തെരഞ്ഞെടുക്കുക. ഒഡിഷനിൽതെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ടൈറ്റില്‍ ജേതാവിന് പുറമെ സബ്ടൈറ്റിലുകളും ഉണ്ടാവും.
വര്‍ക്ക് ഔട്ട്സ്, ഡാന്‍സ് ഫിറ്റ്നസ് പ്രോഗ്രാം, ബ്യൂട്ടി പേജന്റ്, ഫൈനല്‍ ഇന്റര്‍വ്യൂ തുടങ്ങിയ നിരവധി റൗണ്ടുകളിലൂടെയാകും വിജയിയെ തെരഞ്ഞെടുക്കുക.
Register for Audition now
Whats App +91 9562 42 9000
Contact +91 9846 42 6667, 9846 42 6668
Recent Comments