Monday, May 6, 2024
HomeMalayalamFilm Newsനിങ്ങള്‍ക്കൊപ്പം വര്‍ക് ചെയ്യാനുള്ള കാലത്തിനായി  കാത്തിരിക്കും സുരാജേട്ടാ! സുരാജ് വെഞ്ഞാറമൂടിന്റെ പ്രസ്താവന തിരുത്തി കരിക്ക് ടിം

നിങ്ങള്‍ക്കൊപ്പം വര്‍ക് ചെയ്യാനുള്ള കാലത്തിനായി  കാത്തിരിക്കും സുരാജേട്ടാ! സുരാജ് വെഞ്ഞാറമൂടിന്റെ പ്രസ്താവന തിരുത്തി കരിക്ക് ടിം

ഹാസ്യനടനായി മലയാളത്തിലേക്ക് വന്ന് പിന്നീട് സ്വഭാവനടൻ ആയി മാറിയ താരമാണ് നടൻ  സുരാജ് വെഞ്ഞാറമ്മൂട്. നിരവധി ചിത്രങ്ങളുടെ ഭാഗമായ സുരാജ് ഇന്ന് കൈയടക്കമുള്ള നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം കരിക്ക് ടീം ന്റെ കൂടെ ഒരു ചിത്രം ചെയ്യുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിത സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് കരിക്ക് ടീം രംഗത്തെത്തിയിരിക്കുകയാണ്, കരിക്കിന്റെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ നിഖില്‍ പ്രസാദാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ആരെ അറിയിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നിഖില്‍ ഇക്കാര്യം പ്രേക്ഷകരെ ആരെ അറിയിച്ചത്. സുരാജുമായി പുതിയ കോമഡി ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു നിഖില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സുരാജ് കരിക്ക് ടീമുമായി ചിത്രം ചെയ്യുന്നു എന്ന വാർത്ത പല മാധ്യമങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു, സുരാജ് തന്നെ ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞതുകൊണ്ട’ ണ് പല മാധ്യമങ്ങളും ഈ വാർത്ത പുറത്തുവിട്ടത്.

ഒരു കാര്യം വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു എന്നും താനോ തൻറെ കമ്പനിയിലെ ആരും ഒരു സിനിമയുമായി സുരാജിനെ വിളിച്ചിട്ടില്ല, ഇനി അഥവാ പേരിൽ അദ്ദേഹത്തെ ആരെങ്കിലും സമീപിച്ച് ഉണ്ടെങ്കിൽ അത് ഒരിക്കലും ഞങ്ങൾ അല്ല,  നിങ്ങള്‍ക്കൊപ്പം വര്‍ക് ചെയ്യാനുള്ള കാലത്തിനായി ഞങ്ങള്‍ തീര്‍ച്ചയായും കാത്തിരിക്കും സുരാജേട്ടാ,’ എന്ന കുറിപ്പോടെയായിരുന്നു നിഖില്‍ സ്‌റ്റോറി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments