Categories: Film NewsMalayalam

കുട്ടി ഉള്ളതുകൊണ്ട് സൈഡ് റോളുകൾ ചെയ്യാൻ പറഞ്ഞു വിളിച്ചാൽ നോ പറയും: വിവാഹശേഷമുള്ള നടിമാരുടെ കരിയറിനെ കുറിച്ച് ശിവദ

ആൽബം സോങ്ങ്കളിലൂടെയും മിനിസ്ക്രീനിലൂടെ യും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി പിന്നീട് സിനിമാ രംഗത്ത് ചുവടുറപ്പിച്ച് നടിയാണ് ശിവദ. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായ ശിവദയ്ക്ക് എപ്പോഴും കംഫർട്ട് സോൺ തമിഴ് ചിത്രങ്ങൾ തന്നെയാണ്. നടിയുടെഇനിപുറത്തിറങ്ങാനിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. മേരി ആവാസ് സുനോ,12ത് മാൻ രണ്ട് ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ തന്നെയാണ് ശിവദയെ തേടിയെത്തിയത്.

ജയസൂര്യയ്ക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ, സു സുധി വാത്മീകം എന്ന ചിത്രത്തിൽ മികച്ച വേഷമായിരുന്നു ശിവദാ ചെയ്തത് ,ജയസൂര്യയുടെ നായികയായി എത്തി നിരവധി ആരാധകരെ ആണ് ആ ചിത്രം നേടിക്കൊടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം അഭിനയരംഗത്ത് സജീവമാകുമ്പോൾ ആണ് വിവാഹം കഴിച്ചത്. താരത്തിന് ഇപ്പോൾ ഒരു മകളുമുണ്ട്, നടൻ മുരളി കൃഷ്ണ ആണ് താരത്തിന്റെ ഭർത്താവ്.

ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വിവാഹവും അമ്മയാകലും നടിമാരുടെ കരിയറിനെയും ബാധിക്കുന്നത് എങ്ങനെയാണ് എന്ന് താരം തുറന്നുപറയുകയാണ്. വിവാഹം കഴിച്ചത് കൊണ്ട് ഒരു കുഞ്ഞിനെ അമ്മ ആയതുകൊണ്ട് സിനിമയിലെ ചെറിയ റോളുകൾ തന്ന് ഒതുക്കുന്ന പലരുമുണ്ട്., ആ അവസരം തന്നു വിളിക്കുന്നവരോട് നോ എന്ന് തന്നെ ഞാൻ പറയും. വിവാഹം കഴിക്കുന്നത് അതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതാണ് ,നടന്മാർക്കും അതൊക്കെ ഉണ്ട് ,പക്ഷേ നടിമാരുടെ കാര്യം വരുമ്പോൾ അതൊക്കെ വലിയ പ്രശ്നമാണ്, വിവാഹം കഴിഞ്ഞ നടിമാർക്ക് അവസരം കുറവാണ് എന്നത് വലിയൊരു സത്യമാണ്.

തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത് തമിഴ് ചിത്രങ്ങളിലാണ്, മഴ എന്ന ആൽബം സോങ് ഓർമകളും താരം അഭിമുഖത്തിലൂടെ പങ്കുവെച്ചു. മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിച്ചത് ലൂസിഫർ എന്ന ചിത്രത്തിലായിരുന്നു,12ത് മാനിലും മോഹന്‍ലാലിനൊപ്പമുള്ള അഭിനയ അനുഭവങ്ങള്‍ താരം അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

12 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

12 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago