Categories: MalayalamSocial Media

പറഞ്ഞത് ചേട്ടൻറെ കാര്യം ,വാർത്തകളിലൂടെ പുറത്തുവന്നത് എൻറെ വിവാഹവാർത്തയും : അഭിമുഖങ്ങൾ നൽകാൻ മടി കാണിക്കുന്ന കാരണം വ്യക്തമാക്കി അതിഥി രവി

മോഡലിംഗ് രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് ചുവടുറപ്പിച്ച താരമാണ് അതിഥി രവി. സണ്ണി വെയിൻ കേന്ദ്രകഥാപാത്രമായി എത്തിയ അലമാര എന്ന ചിത്രത്തിലൂടെയായിരുന്നു അതിഥി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത് പിന്നീടങ്ങോട്ട് മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം പത്താം വളവ് ആണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ,ഇന്ദ്രജിത്തും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി മുക്തയുടെ ഒരേയൊരു മകൾ കൺമണി യും അഭിനയിക്കുന്നുണ്ട്.
സുരാജിന്റെയും അതിഥിയുടെയും മകളുടെ വേഷത്തിലാണ് കണ്മണി ഈ ചിത്രത്തിൽ എത്തുന്നത്.

ഈ അടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ താരം സിനിമ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പത്താം അളവിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു, സുരാജിനും ഇന്ദ്രജിത്തിനൊപ്പവും ഒരു വേഷം പങ്കിട്ടതിൽ തനിക്കും അതിയായ സന്തോഷമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. അഭിമുഖങ്ങൾ കൊടുക്കുന്നത് വളരെ കുറച്ചു മാത്രമേ ഉള്ളൂ അതിൻറെ കാരണവും നടി വ്യക്തമാക്കി. ഈ അടുത്തകാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

തൻറെ വീട്ടിൽ ഇനി വരാനിരിക്കുന്ന ആഘോഷം ഏതാണ് എന്ന അവതാരക തെറ ചോദ്യത്തിന് തൻറെ സഹോദരനെ വിവാഹമാണ് എന്ന് താൻ മറുപടി നൽകിയിരുന്നു, പക്ഷേ ആ അഭിമുഖം വളരെയധികം വൈറൽ ആവുകയും താൻ പറഞ്ഞ കാര്യം വളച്ചൊടിച്ച് തൻറെ വിവാഹ വാർത്തയാണ് എന്ന് പറയുകയും ചെയ്തു, അങ്ങനെ നിരവധി മാധ്യമങ്ങളിലൂടെ തൻറെ വിവാഹ വാർത്തയും പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ അഭിമുഖങ്ങൾ വളരെ കുറച്ചു മാത്രം നൽകാറുള്ളൂ. അതുപോലെതന്നെ ഫോൺ ഉപയോഗിക്കുന്നതും വളരെ കുറച്ചു മാത്രം ആണ് എന്ന് പറഞ്ഞു.സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാളം ചിത്രത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ സജീവമായി തുടങ്ങിയത് ,പിന്നീട് ഇരുപതാംനൂറ്റാണ്ട്, ആദി അലമാര ,തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

11 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

11 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago