Thursday, April 25, 2024
HomeMalayalamചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈ എടുത്തത് ഒരു മഹാൻ: വേറിട്ട പിറന്നാൾ പോസ്റ്റുമായി അമേയ മാത്യു

ചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈ എടുത്തത് ഒരു മഹാൻ: വേറിട്ട പിറന്നാൾ പോസ്റ്റുമായി അമേയ മാത്യു

സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമേയ മാത്യു. സിനിമകളിൽ ഒരുപാട് അഭിനയിച്ചില്ലെങ്കിലും താരം ശ്രദ്ധ നേടിയെടുത്തത് സോഷ്യൽമീഡിയയിലും ഫോട്ടോഷൂട്ട് കളിലൂടെയും ആണ്. കരിക്ക് എന്ന് വെബ്സീരീസിലെ ഒരു എപ്പിസോഡിൽ അമേയ അഭിനയിച്ചിരുന്നു, അതിനുശേഷം സോഷ്യൽ മീഡിയയിലൂടെ താരം സജീവമാവുകയും ശ്രദ്ധനേടുകയും ചെയ്യുകയായിരുന്നു.

ഒരൊറ്റ എപ്പിസോഡിൽ മാത്രം വന്ന നടിയെ സോഷ്യൽമീഡിയ തിരഞ്ഞു കണ്ടു പിടിക്കുകയും പിന്നീട് സെലിബ്രിറ്റി ആക്കുകയും ചെയ്തു.
താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറ്ള്ളത് . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ ആയി മാറുന്നത് ,താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് ഒരു പ്രത്യേകതയുണ്ട് ചിത്രങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്ന ക്യാപ്ഷനുകൾ ആണ് ആരാധകർക്ക് ഏറെ ഇഷ്ടം, ഏറ്റവും പുതിയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഭരത് ആണ്, റെഡ് കളറുള്ള ഗൗണിൽ ആണ് താരം ചിത്രങ്ങളിൽ തിളങ്ങിയത്.

കുറിപ്പ് വായിക്കാൻ:
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിൽ ആണ് മെസോപെട്ടോമിയൻ സംസ്കാരത്തിന്റെ ബാക്കി പത്രമെന്നപോലെ തിരുവനന്തപുരത്തെ ചരിത്രങ്ങളുറങ്ങുന്ന മണ്ണിൽ മറ്റൊരു പെൺകുട്ടികൂടി ജനിച്ചുവീണത്. മാത്യു – സുജ ദമ്പതികളുടെ ആവശ്യപ്രകാരം അംബരചുംബിയായൊരു ആശുപത്രിയിൽ ഡോ.സ്പിൽബർഗ് ആയിരുന്നു ചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈ എടുത്തത്. ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ചിനെ കണ്ടുകൊണ്ട് ഞാനെന്റെ യാത്ര തുടർന്നു…

RELATED ARTICLES
- Advertisment -

Most Popular

Recent Comments