Saturday, April 20, 2024
HomeMalayalamആരാധകർ കാത്തിരുന്ന അഭിമുഖം: വനിതയ്ക്ക് വേണ്ടി അണിഞ്ഞൊരുങ്ങി മൈഥിലിയും ഭർത്താവും

ആരാധകർ കാത്തിരുന്ന അഭിമുഖം: വനിതയ്ക്ക് വേണ്ടി അണിഞ്ഞൊരുങ്ങി മൈഥിലിയും ഭർത്താവും

മലയാളികളുടെ പ്രിയപ്പെട്ട നായിക മൈഥിലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിനുശേഷം മൈഥിലിയും ഭർത്താവും നടത്തുന്ന ആദ്യത്തെ അഭിമുഖത്തിലെ ചിത്രങ്ങളാണ് ഇത്, വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭർത്താവും മനസ്സ് തുറക്കുന്നത് ,ഇരുവരും ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

മൈഥിലിയുടെ വിവാഹവും തുടർന്നുള്ള ആഘോഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സമ്പത്ത് ആണ് താരത്തെ വിവാഹം കഴിച്ചത്, ആർക്കിടെക്റ്റ് ആണ് സമ്പത്ത്, രണ്ടു വീട്ടുകാരും ഒരുമിച്ച് ആലോചിച്ചുറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയത് .മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മൈഥിലി സജീവമായിരുന്നു ,താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വർഷത്തിൽ മലയാളത്തിലെ സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു .

സോഷ്യൽ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഒക്കെ പുറത്തുവരികയും ചെയ്തു. നിരവധിപേരാണ് താരത്തിന് ആശംസകൾ നൽകി രംഗത്തെത്തിയത് ,വിവാഹത്തിന് ശേഷം നടത്തിയ വിരുന്നിൽ താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇരുവരും ഒഫീഷ്യലായി ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് കണ്ടുമുട്ടിയത് എന്നും അറിയിച്ചിരുന്നു.
രണ്ടുപേരുടെയും സന്തോഷം നിമിഷത്തിൽ ഇപ്പോൾ വനിതയും പങ്കുചേരുകയാണ്, വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി തുറക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകി രംഗത്തെത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments