Categories: Film NewsMalayalam

അനൂപ് മേനോനും രഞ്ജിത്തും നേര്‍ക്കുനേര്‍; ‘കിംഗ് ഫിഷ്’ സെപ്റ്റംബര്‍ 16ന് തീയറ്ററിലേക്ക്

അനൂപ് മേനോന്‍ സംവിധാനവും തിരക്കഥയുമൊരുക്കുന്ന ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപും മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് മോഷന്‍ പോസ്റ്ററിലുള്ളത്. സസ്പെന്‍സ് ഒളിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തീയറ്ററുകളില്‍ എത്തും.

നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനൂപ് മേനോന്‍ ദീപക് വിജയന്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രതീഷ് വേഗയാണ്. പശ്ചാത്തലസംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ്-സിയാന്‍ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍-വരുണ്‍ ജി പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-ഡുന്‍ദു രഞ്ജീവ് രാധ, പ്രൊജക്ട് ഡിസൈനര്‍-സിന്‍ജോ ഒറ്റത്തൈക്കല്‍, കോസ്റ്റിയൂം ഡിസൈനര്‍-ഹീര റാണി, മേക്കപ്പ് നരസിംഹ സ്വാമി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ICG Malayalam

Recent Posts

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 മുതൽ നെറ്റ്ഫ്ലിക്സിൽ !

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 8 മുതൽ ചിത്രം…

2 months ago