ആടുജീവിതം ഷൂട്ടിന്റെ ഭാഗമായി കൊച്ചി മെട്രോയില്‍ എ ആര്‍ റഹ്മാന്‍

മലയാളികള്‍ ഏറെ ആരാധിക്കുന്ന സംഗീതസംവിധായകനാണ് എ ആര്‍ റഹ്മാന്‍. ഇപ്പോഴിതാ കൊച്ചി മെട്രോയില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത് റഹ്മാന്‍ നഗരത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആടുജീവിതം എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകന്‍ ബ്ലെസ്സിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കൊച്ചി മെട്രോയില്‍ കയറിയത്. കൂടെ സെല്‍ഫി എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും റഹ്മാന്‍ മടിച്ചില്ല. മാര്‍ച്ച്‌ 10-ന് അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റഹ്മാന്‍ നേരത്തെ വെബ്സൈറ്റ് ലോഞ്ച് വേളയില്‍ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 28-ന് ആടുജീവിതം തീയറ്ററുകളിലെത്തും.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Hot this week

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Esther Anil

Esther Anil Photos Stills Gallery | Actress Esther Anil...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img