പുതുമുഖം സായിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ “ബനാറസി”ന്റെ പ്രീ റിലീസ് ഇവന്റ് ഹുബ്ലിയിലെ റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിൽ നടന്നു. ചലഞ്ചിംഗ് സ്റ്റാർ ദർശൻ, വിനോദ് പ്രഭാകർ, നേനപ്പിറളി പ്രേം, വി.നാഗേന്ദ്ര പ്രസാദ്, സംവിധായകൻ ജയതീർദ്ധ എന്നുതുടങ്ങി നിരവധി പേർ ബനാറസിന്റെ ഈ ഗ്രാൻഡ് പ്രീ-റിലീസ് ഇവന്റിൽ പങ്കെടുത്തു.
സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാർ, സപ്ന രാജ്, ഭർകത് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്.. നവംബർ 4 നു ചിത്രം റിലീസ് ചെയ്യും. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…