Categories: Film NewsMalayalam

ഹൗസ്‌ഫുൾ ബോർഡുകളോടെ തമിഴ്നാട്ടിൽ ബീസ്റ്റിന് കിടിലൻ ഓപ്പണിംഗ്

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ ദിവസം വന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള വിജയ് ആരാധകരുടെ ആവേശം ആയിരിക്കും ഇനി വരും മണിക്കൂറിൽ കാണുക. ആരാധകരുടെ പ്രിയപ്പെട്ട ദളപതി നായകനായ ബീസ്റ്റ് വലിയ സ്‌ക്രീനുകളിൽ ഇന്ന് എത്തും, സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രവുമായി ബന്ധപ്പെട്ട് ഉള്ള ആവേശ തിളക്കമാണ്. യാഷ് നായകനായ കെജിഎഫ്: ചാപ്റ്റർ ടു അടുത്തദിവസം ബീസ്റ്റുമായി ഏറ്റുമുട്ടുന്നതാണ്.

വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് മത്സരങ്ങളാണ് ഇനി രണ്ടു ദിവസങ്ങൾക്കുള്ളിൽ സിനിമാപ്രേമികൾ കാണാൻ കാത്തിരിക്കുന്നത്.
ബീസ്‌റ്റിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ ആണ് നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്.

മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴകത്തെ പ്രിയപ്പെട്ട താരങ്ങളാണ് .സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. തമിഴകത്ത് കെജിഎഫ് : 2 നെക്കാളും ബീസ്റ്റായിരിക്കും മുന്നിൽ എത്തുക എന്നതാണ് പല നിരൂപകരുടെയും നിലവിലുള്ള അഭിപ്രായങ്ങൾ .നിരവധി ആരാധകരുള്ള വിജയ് യുടെ ഈ ചിത്രം കാണാൻ മലയാളികളും കാത്തിരിക്കുകയാണ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago