Categories: Film NewsMalayalam

“ബീയോണ്ട് ദി സെവൻ സീസ്” ലോക റെക്കോർഡുമായി ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ

റിലീസിന് മുൻപേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്ന മലയാള ചലച്ചിത്രം. ‘ഓൾ സ്മൈൽസ് ഡ്രീം മൂവീസ്’ ബാനറിൽ ഡോക്ടർ ടൈറ്റസ് പീറ്റർ നിർമിച്ച് പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത “Beyond the Seven Seas” ഓഗസ്റ്റ് 19ന് തിയേറ്ററിൽ എത്തും. ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ് നേട്ടമാണ് അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഈ ചിത്രത്തിന് ഇടം പിടിക്കാൻ കാരണമായത്. ഇരുപത്തിയാറ് ഡോക്ടർമാർ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.

ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽ പെടുന്ന ഈ ചിത്രം, കേരളത്തിലും അയർലാൻഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിൻ്റെയും നിഗൂഢശക്തികളുടെയും ചിരഞ്ജീവികളുടേയും പശ്ചാത്തലത്തിൽ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരൻ്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

പീറ്റർ ടൈറ്റസ്, ഡോക്ടർ പ്രശാന്ത് നായർ, ഡോക്ടർ സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോക്ടർ ഹൃദ്യ മേരി ആൻ്റണി, ആതിര പട്ടേൽ, സിനോജ് വർഗീസ്, ഡോക്ടർ ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഷിനൂബ് ടി ചാക്കോ ആണ് ഛായാഗ്രഹണം.
എഡിറ്റർ അഖിൽ ഏലിയാസ്.ഡോക്ടർ ഉണ്ണികൃഷ്ണ വർമ വരികൾ എഴുതി ഡോക്ടർ വിമൽ കുമാർ സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിജയ് യേശുദാസ്, സിത്താര, ഡോക്ടർ ബിനീത രഞ്ജിത്, ഡോക്ടർ വിമൽ കുമാർ, ഡോക്ടർ നിത സലാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരക്കുന്നത്.ആർട്ട്‌ കിരൺ അച്യുതൻ, മേക്കപ്പ് റോണി വെള്ളതൂവൽ, കോസ്റ്റ്യൂം സൂര്യ രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ബെസ്റ്റിൻ കുര്യാക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ റെക്സി രാജീവ് ചാക്കോ, പി ആർ ഒ അയ്മനം സാജൻ, മഞ്ജു ഗോപിനാഥ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago