Categories: Film NewsMalayalam

വിജയ് ആന്റണിയുടെ ‘ഭിക്ഷക്കാരൻ 2’ മെയ് 19ന് ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുന്നു

വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് പ്രതീക്ഷകളും ഒരുപാടാണ്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടൈന്മെന്റ്‌ . ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ 3 മില്യൺ വ്യുസുമായി ട്രെയിലർ കുതിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7 മില്യൺ വ്യുസാണ് എല്ലാ ഭാഷകളിലെയും ട്രെയിലറുകൾ ഒരുമിച്ച് നേടിയത്. വിജയ് ആന്റണിയുടെ സ്‌ക്രീൻ പ്രെസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്.

വിജയ് ആന്റണി ഫിലിം കോർപറേഷന്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനവും അംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്റണിയാണ്. വിജയ് ആന്റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബികിലി, കോയിൽ സിലയെ എന്നീ ഗാനങ്ങൾ നിതിനോടകം തന്നെ വൻ പ്രശംസ നേടി മുന്നേറുകയാണ്. ഭിക്ഷക്കാരൻ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന തരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ് ഭിക്ഷക്കാരൻ 2.

സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യുസർ – സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ – കൃഷ്ണപ്രഭു, ഛായാഗ്രഹണം – ഓം നാരായണൻ, ഡി ഐ – കൗശിക് കെ എസ് , എഡിറ്റർ – വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ – ദിവാകർ ഡെന്നിസ് , ആർട്ട് ഡയറക്ടർ – അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് – ജോളി ഷിബു, ലിറിക്‌സ്- നന്ദു ശശിധരൻ, ഡബ്ബിങ്ങ് ഡയറക്ടർ- ഷിബു കല്ലാർ, പി ആർ ഒ – ശബരി

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago