Categories: Film NewsMalayalam

വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ പുറത്തിറങ്ങി

ഡൈനാമിക് ഹീറോ വിശ്വക് സെൻ തന്റെ ആദ്യ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകി, വമ്പൻ ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നായകനും സംവിധായകനും നിർമ്മാതാവും വിശ്വക് തന്നെയാണ്. ചിത്രത്തിൽ വിശ്വക് സെന്നിന്റെ നായികയായി നിവേത പേതുരാജാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ സിംഗിൾ “ആൾമോസ്റ്റ്റ് പടിപോയിദേപിള്ളയ്ക്ക്” വമ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. ഇന്ന്, നിർമ്മാതാക്കൾ ചിത്രത്തിൻറെ രണ്ടാമത്തെ സിംഗിൾ മാവാ ബ്രോയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കി .

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തൻ്റെ മനോഹര ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. കാസർള ശ്യാമിന്റെ വരികൾ ഇതിനോടൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടിൽ ചടുലമായി കാണപ്പെട്ട വിശ്വക് സെന്നിന്റെ നൃത്തങ്ങൾ കാണാൻ രസകരമാണ്. ആൽബത്തിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ നമ്പറായിരിക്കും ഇത്.

വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു.റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്

സംവിധായകൻ: വിശ്വക് സെൻ
നിർമ്മാതാവ്: കരാട്ടെ രാജു
ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്
സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ
ഡിഒപി: ദിനേശ് കെ ബാബു
സംഗീതം: ലിയോൺ ജെയിംസ്
എഡിറ്റർ: അൻവർ അലി
കലാസംവിധാനം: എ.രാമഞ്ജനേയുലു
സംഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്
പിആർഒ: ശബരി

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago