Categories: Film NewsMalayalam

നാനി, കീർത്തി സുരേഷ്, ശ്രീകാന്ത് ഒഡേല, സുധാകർ ചെറുകുരി, SLVC ചിത്രം “ദസറ” യുടെ ഫ്രണ്ട്ഷിപ്പ് ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

നാച്ചുറൽ സ്റ്റാർ നാനിയുടെ പുതിയ ചിത്രം “ദസറ” നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ചിത്രത്തിന് വേണ്ടി നാനിയുടെ പുതിയ വേഷപ്പകർച്ച ഇതിനോടകം തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിൽ നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.

ഇന്ന്, സൗഹൃദ ദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ പ്രത്യേക പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. നാനിയും സുഹൃത്തുക്കളും ഒരു റെയിൽവേ ട്രക്കിൽ ആഘോഷിക്കുന്ന ചിത്രത്തോടുകൂടിയുള്ള പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ സൗഹൃദ ദിനത്തിൽ പുറത്തിറക്കിയത്.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നാനിയുടെ നായികയായി എത്തുന്നത്.

ടീം നേരത്തെ പുറത്തിറക്കിയ സ്പാർക്ക് ഓഫ് ദസറ എന്ന ടീസറിന് സോഷ്യൽ മീഡിയകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. നവീൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ദസറ എന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് തുടങ്ങിയവർ. ശ്രീകാന്ത് ഒഡെലയാണ് സംവിധാനം, സുധാകർ ചെറുകൂരിയാണ് നിർമ്മാണം.
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം: അൻബരിവ്
പിആർഒ: ശബരി

ICG Malayalam

Recent Posts

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ്…

5 days ago

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

2 weeks ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

2 weeks ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

1 month ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

1 month ago