Thursday, April 25, 2024
HomeMalayalamFilm Newsനാനി - കീർത്തി സുരേഷ് - ശ്രീകാന്ത് ഒഡേല ചിത്രം 'ദസറ' 2023 മാർച്ച് 30...

നാനി – കീർത്തി സുരേഷ് – ശ്രീകാന്ത് ഒഡേല ചിത്രം ‘ദസറ’ 2023 മാർച്ച് 30 ന് തീയേറ്ററുകളിൽ എത്തും

ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ നാനി ആക്ഷൻ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാനിയുടെ ആദ്യ പാൻ ഇന്ത്യ പ്രോജക്റ്റ് കൂടിയാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. നാനി ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ വലിയ മേക്കോവർ തന്നെ നടത്തിയിരുന്നു. ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ട  ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററിൽ നാനി മാസ്സ് ലുക്കിൽ ആണുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഹൈദരാബാദിൽ പുനരാരംഭിച്ചു. ചിത്രത്തിലെ മുഴുവൻ പ്രധാന താരങ്ങളും ചിത്രീകരണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തിലാണ് നാനി ഈ ചിത്രത്തിൽ എത്തുന്നത്.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും. നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. പിആർഒ: വംശി-ശേഖർ, ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments