Categories: Film NewsMalayalam

ആവേശം കൊള്ളിക്കാന്‍ മാസ് നായകന്‍ എൻ ടി ആറിന്റെ ‘ദേവര’ ഗ്ലിംപ്സ് പുറത്ത്

കൊരട്ടല ശിവയുടെ ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുന്‍പെന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തില്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും വിധത്തിലുള്ളതാണ്. അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്ന വീഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്. വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്.

പ്രേക്ഷകരെ ഞെട്ടിപ്പിക്കും വിധത്തിലുള്ള ഈ ഗ്ലിംപ്സ് വീഡിയോ ദേവര എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്. എന്‍ടിആര്‍ തന്റെ സംഭാഷണങ്ങളാലും വാക്ചാതുരിയാലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ‘D’ ആകൃതിയിലുള്ള ആയുധം രക്തപങ്കിലമായ കടലില്‍ കഴുകിക്കൊണ്ട് അതിന് ‘ചെങ്കടല്‍’ എന്ന പേര് എങ്ങനെ വീണു എന്നു പറയുന്ന രംഗം പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നതാണ്. “ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ അധികം രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടല്‍ എന്നു പേര്” എന്നര്‍ത്ഥം വരുന്ന ഡയലോഗ് എന്‍ടിആര്‍ ഗര്‍ജ്ജിക്കുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തില്‍ ആറാടുകയാണ്.

അനിരുദ്ധിന്റെ ‘ഓള്‍ ഹെയ്ല്‍ ദ ടൈഗര്‍’ എന്ന ഗാനശകലവും ഗ്ലിംപ്സ് വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു. എന്‍ടിആര്‍ ആര്‍ട്ട്‌സും യുവസുധ ആര്‍ട്ട്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിഎഫ്എക്സ് ഭാഗങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. മറ്റൊരു ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

5 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

5 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

2 weeks ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago