Categories: Film NewsMalayalam

ധനുഷിനോടൊപ്പം ഇന്ത്യയിലെ ആരാധകർക്ക് മുന്നിൽ റൂസോ ബ്രദേഴ്‌സ്

ലോക സിനിമയിലെ തന്നെ ഹിറ്റ് ഡയറക്‌ടർ ജോഡികളായ ആന്റണിയും ജോ റൂസോയും ധനുഷിനൊപ്പം ഇന്ത്യൻ മാധ്യമങ്ങളെ കാണുകയും ഇന്ന് രാവിലെ മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ ദി ഗ്രേ മാനിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സംവിധായകരായ ആന്റണിയും ജോ റൂസോയും, നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ദി ഗ്രേ മാൻന്റെ പ്രചാരണാർത്ഥം കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയിരുന്നു. റയാൻ ഗോസ്‌ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ് എന്നിവർക്ക് ഒപ്പം തെന്നിത്യൻ താരം ധനൂഷും റൂസോയ്‌ക്കൊപ്പം ഇന്ത്യയിലെ മാധ്യമപ്രവർത്തകരെ കണ്ടു. ചിത്രത്തിൻറെ വിശേഷങ്ങളെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും റൂസോ ബ്രദേഴ്സ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു.

“ നെറ്റ്ഫ്ലിക്സ് വഴി ദി ഗ്രേമാൻ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും, ധനുഷിന്റെ ആക്ഷൻ രംഗങ്ങൾ ലോക സിനിമ പ്രേക്ഷകർക്കായി കാണിച്ചുകൊടുക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ആവേശത്തിലാണ്
വളരെ പ്രഫഷണലാണ് ധനുഷ്, അദ്ദേഹത്തിൻറെ വർക്കിൽ ഞങ്ങൾക്ക് വളരെ ബഹുമാനവും ആദരവും ധനുഷിനോട് ഉണ്ട്. വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.” റൂസോ ബ്രദേഴ്‌സ് പറഞ്ഞു.

ഗ്രേ മാൻ എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ച് ധനുഷും മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു ,”റസ്സോ ബ്രദേഴ്‌സ് സംവിധായകരിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു. തീർത്തും അവിശ്വസനീയമായ അനുഭവമായിരുന്നു ഈ ചിത്രം എനിക്ക് നൽകിയത്, ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.ഇനിയും അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾക്കായി കാത്തിരിക്കുകയും കൂടുതൽ പുതിയ കാര്യങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം”

ജൂലൈ 22-ന് Netflix-ൽ ദി ഗ്രേ മാൻ സ്ട്രീം ചെയ്യുക.!

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago