Categories: Film NewsMalayalam

ലവ് ആക്ഷൻ ഡ്രാമ ഇതുവരെ തീയേറ്ററിൽ കണ്ടിട്ടില്ല , നയൻതാരയുമൊത്തുള്ള മറ്റൊരു ചിത്രം മനസ്സിലുണ്ട് : ധ്യാൻ ശ്രീനിവാസൻ

മലയാളസിനിമയിൽ നടനായും സംവിധായകനായും നിർമ്മാതാവായും പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ രണ്ടാമത്തെ മകനായ ധ്യാൻ ഇപ്പോൾ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ കൂടിയാണ്. അഭിനയിച്ച ചിത്രങ്ങളെകാളും നൽകിയ അഭിമുഖങ്ങളാണ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത് .ഇപ്പോഴത്തെ ഏറ്റവും പുതിയ നൽകിയ മറ്റൊരു അഭിമുഖമാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത് .

വളരെ രസകരമായ രീതിയിലും സർകാസ്റ്റിക്കായ രീതിയിലും ശ്രീനിവാസനെ പോലെ തന്നെ മറുപടി പറയുന്ന ധ്യാന്ഒരുപാട് ആരാധകരാണുള്ളത്.
അഭിനയിച്ച ചിത്രത്തെ ക്കുറിച്ചും സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചും നടൻ അഭിമുഖത്തിൽ മനസ്സുതുറന്നു. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം തീയേറ്ററിൽ പോയി കണ്ടിട്ടില്ല എന്നും എഡിറ്റിംഗ് സമയത്ത് തന്നെ താൻ ഉറങ്ങി പോവുകയായിരുന്നു ചെയ്തതെന്നും പറയുകയാണ്. ചിത്രം താൻ വിചാരിച്ചപോലെയല്ല പുറത്തുവന്നത്, എഴുതിയത് പോലെ അല്ല താൻ അത് സംവിധാനം ചെയ്തിരിക്കുന്നത്.നിരവധി ഷെഡ്യൂളുകൾ എടുത്തുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയ.ത് അതുപോലെ തന്നെ കണ്ടിന്യൂയിറ്റി ഒരുപാട് നഷ്ടപ്പെട്ട ചിത്രമായിരുന്നു അതുകൊണ്ടുതന്നെ ആ ചിത്രം തനിക്ക് ഇഷ്ടപ്പെട്ട ഒന്നല്ല എന്നാണ് പറഞ്ഞത് .പക്ഷേ തീയേറ്ററിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഇല്ലെങ്കിലും ലാഭമുണ്ടാക്കിയ ഒരു ചിത്രം കൂടിയായിരുന്നു ലവ് ആക്ഷൻ ഡ്രാമ.

ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തിയത് നയൻതാരയും നിവിൻപോളിയും ആയിരുന്നു ,അന്ന് മുതൽ നയൻതാരയോട് ഒരു അടുപ്പം ഉണ്ട്. എപ്പോൾ വേണമെങ്കിലും നയൻതാരയുമായി ഒരു പ്രോജക്ട് ചെയ്യാനുള്ള ഉള്ള അടുപ്പമാണ് തങ്ങൾ തമ്മിലുള്ളത് എന്നും അഭിമുഖത്തിലൂടെ പറഞ്ഞു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago