Categories: Film NewsMalayalam

ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ് : ട്വീറ്റ് മായി രാംഗോപാൽ വർമ്മ

കെജിഎഫ് 2 ടൂ വിൻറെ വിജയത്തിൻറെ ആഘോഷത്തിലാണ് ആരാധകർ. ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും അതുപോലെതന്നെ വിമർശനങ്ങളും കെജിഎഫ് നേടിയിട്ടുണ്ട്. മൂവി വിജയത്തിൻറെ പശ്ചാത്തലത്തിൽ ഇപ്പോഴിതാ സംവിധായകൻ രാംഗോപാൽ വർമ്മ ചിത്രത്തെ കുറിച്ച് സംസാരിച്ച്  രംഗത്തെത്തുകയാണ്.

കെജിഎഫ് ബോളിവുഡിന് പേടി സ്വപ്‌നമായി മാറുകയാണെന്നും താരങ്ങൾക്കല്ല ഒരിക്കലും സിനിമയ്ക്കാണ് നിർമ്മാതാവ് പണം മുടക്കേണ്ടത് എന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. കെ ജി എഫ് 2 ചിത്രത്തിൻറെ ഈ വിജയത്തിൽ താരങ്ങളുടെ പ്രതിഫലത്തിൻറെ പേരിൽ പണം നശിപ്പിക്കുന്ന രീതിയോട് ഒരിക്കലും യോജിക്കില്ല എന്നും പകരം നിർമ്മാണത്തിൽ പണം മുടക്കുകയാണെങ്കിൽ ചിത്രത്തിന് മികച്ച ക്വാളിറ്റി ഉള്ള അതുപോലെതന്നെ വിജയം കൈവരിച്ചതും ആയ സിനിമകൾ ഉണ്ടാകും എന്നാണ് സംവിധായകൻ രാംഗോപാൽ വർമ്മ പറഞ്ഞത്.

റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് സിനിമകളിലെ താരങ്ങളുടെ ആദ്യ കളക്ഷനിൽ വെടിയുതിർത്തിരിക്കുകയാണ് എന്നും അദ്ദേഹം സ്നേഹം കാവ്യാത്മകമായി പറഞ്ഞുവെച്ചു .ചിത്രം പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫൈനല്‍ കളക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും എന്നും കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല, പകരം ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടിയായി മാറുകയാണ് എന്നും രാംഗോപാൽ വർമ്മ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം പുറത്തിറങ്ങിയ ഒരു ദിവസത്തിനുള്ളിൽ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

17 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

17 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago