Categories: MalayalamSocial Media

എന്റെ “സീക്രട്ട് കീപ്പർ” ആരാണെന്ന് അറിയേണ്ടേ: മനോഹരമായ ആശംസയുമായി ദുൽഖർ

മോളിവുഡിൽ നിരവധി ആരാധകരുള്ള നടനായ ദുൽഖർ സൽമാൻ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്, തന്റെ പ്രിയപ്പെട്ട സഹോദരി സുറുമിക്ക് ഒരു വയസ്സ് കൂടി വന്നിരിക്കുകയാണ് എന്നാണ് താരം എഴുതിയത്. ദുൽഖർ സൽമാൻ തന്റെ സുന്ദരിയായ ഇത്ത സുറുമിയോടൊപ്പമുള്ള ഒരു സന്തോഷകരമായ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും സഹോദരിക്ക് പിറന്നാളാശംസകൾ നൽകുകയും ചെയ്തു .

ചിത്രം പങ്കുവെച്ചുകൊണ്ട് “ഹാപ്പി ബർത്ത്ഡേ മൈ ഡിയറസ്റ്റ് ഇത്താ!!” എന്നാണ് കുറിച്ചത്, കൂടാതെ “പാർട്ട്ണർ ഇൻ ക്രൈം”, “ജോക്ക് ഷെയർ”, “സീക്രട്ട് കീപ്പർ”, “മെമ്മറി വോൾട്ട്”, “ബെസ്റ്റ് അമ” തുടങ്ങി രസകരമായ ഹാഷ്ടാഗ് കളും നൽകി. സഹോദരിയുമായി ഒരുപാട് ആത്മബന്ധം പുലർത്തുന്ന ഒരു ചിത്രമായിരുന്നു പങ്കുവെച്ചത്. ഇരുവരും തമ്മിൽ ആഴത്തിലുള്ള ബന്ധം ആണെന്ന് കുറിപ്പ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എന്നാണ് ആരാധകരും പറയുന്നത്.

പോസ്റ്റിനു താഴെ മലയാളസിനിമയിലെ നിരവധിപേരാണ് കമൻറുകളുമായി രംഗത്തെത്തിയത്. സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, മനോജ് കെ ജയൻ, നസ്രിയ , രമേഷ് പിഷാരടി തുടങ്ങിയവർ ആശംസകൾ നൽകി. അച്ഛനും അനിയനും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാ ണെങ്കിലും സഹോദരി സുറുമി വളരെയധികം സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വിദേശത്താണ് താമസം .ഒരു ചിത്രകാരി കൂടിയാണ് സുറുമി. തനിക്ക് ഒരിക്കലും അച്ഛനെ പോലെയും സഹോദരനെ പോലെയും അഭിനയിക്കാൻ സാധിക്കില്ല എന്നും പക്ഷേ സിനിമ ഒരുപാട് ഇഷ്ടമാണ് എന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട് . ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ “സല്യൂട്ട്” ഏറെ പ്രശംസ നേടി ശ്രദ്ധ ആകർഷിച്ചയിരിക്കുകയാണ്, ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസും തിരക്കഥയെഴുതിയതും ബോബിയും സഞ്ജയും ചേർന്നാണ്.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

1 day ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

1 day ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago