Categories: Film NewsMalayalam

പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണ്..? അത് ദുൽഖർ സൽമാൻ ആണെന്ന് മലയാളി പ്രേക്ഷകർ

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകർക്ക് ഇടയിൽ നടത്തിയ സർവേയിൽ പുതുതലുറയിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരിക്കുന്നത് ദുൽഖർ സൽമാനാണ്.

2022 ദുൽഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുൽഖർ കടന്ന് വന്നത്. തുടർന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വർഷം പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. സീതാരാമം പാൻ ഇന്ത്യൻ ലെവലിലാണ് വിജയം കുറിച്ചത്. കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷൻ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വർഷം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന പ്രധാന ചിത്രം.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago