ലോകത്തിലാദ്യമായി ബ്രെയിൻ സ്റ്റിമുലേഷന് ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ

കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. DQFന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്. തൃശ്ശൂർ പുഴക്കലുള്ള IAN ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസേർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രെയിൻ സ്റ്റിമുലേഷൻ ബൈ ഫിംഗർ എക്സർസൈസ് കേരളാ ക്യാമ്പയിന് നടൻ സണ്ണി വെയ്ൻ ഉദ്ഘാടനം നിർവഹിച്ചു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇമ്തിയാസ്‌ ട്രെയിനിങ്ങ് നൽകുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷൻ ബിബിൻ പെരുമ്പിള്ളിയാണ്. സംവിധായകൻ ടോം ഇമ്മട്ടിയാണ് ക്രീയേറ്റീവ് ഡയറക്ടർ. ഡോക്ടർമാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസേർച്ചും കോർഡിനേഷനും നിർവഹിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കുവാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ധീപനം നൽകുവാനും കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗർ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ദുൽഖർ സൽമാൻ ഫാമിലിയിലെ അംഗമായ ഇമ്തിയാസ്‌ അബൂബക്കർ വികസിപ്പിച്ചെടുത്ത ഈ ഒരു തെറാപ്പി കേരളത്തിൽ മാത്രം ഒതുക്കിനിർത്താതെ ദേശീയ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വളർത്തിയെടുക്കുവാനാണ് DQFന്റെ ശ്രമങ്ങൾ. മൂന്ന് വേൾഡ് റെക്കോർഡുകളും ഒരു ഏഷ്യൻ റെക്കോർഡും ഏഴ് നാഷണൽ ലെവൽ റെക്കോർഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്തിയാസ്‌ അബൂബക്കർ. DQF പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്: സുജയ് ജെയിംസ്, വിജിത്‌ വിശ്വനാഥൻ,മീഡിയ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ്.

ഈ കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്. ഇരുന്നൂറ് വർഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരന്മാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീർത്തിരുന്നു. കൂടാതെ ദുൽഖറിനായി ഒരു ഹാൻഡ് ജെസ്ച്ചറും കമ്മ്യൂണിറ്റി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഹാൻഡ് ജെസ്ച്ചർ സ്വന്തമാക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img