Categories: Film NewsMalayalam

ആദ്യം മുഖം കൊള്ളില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, ശേഷം വന്നത് ദുൽഖറിന്റെ നായികയായി!!! തിരിച്ചുവരവിനെക്കുറിച്ച് ഗൗതമി നായർ

ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗൗതമി നായർ. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ഗൗതമിയ്ക്ക് നിരവധി ആരാധകരായിരുന്നു ലഭിച്ചത്, പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ ഗൗതമി നീണ്ടകാലത്തേക്ക് അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചുവരവിനൊരുങ്ങുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജയസൂര്യയും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മേരി ആവാസുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി തിരിച്ചുവരവ് നടത്തുന്നത്.

നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ചെയ്യുന്ന ചിത്രം ആയതുകൊണ്ടുതന്നെ എന്തായിരുന്നു ആദ്യം സ്ട്രൈക്ക് ചെയ്ത് ഫാക്ടർ എന്ത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിലൂടെ ഉത്തരം വ്യക്തമാക്കുകയാണ്. ഒരു ഇടവേള എടുക്കാം എന്ന് വിചാരിച്ച് മാറിനിൽക്കുകയായിരുന്നു, അതിനിടയ്ക്കാണ് ഈ ഒരു പ്രൊജക്റ്റ് വന്നത് നല്ലൊരു ക്രൂവായതുകൊണ്ട് മഞ്ജുവാര്യരും ജയസൂര്യയും അഭിനയിക്കുന്നത് കൊണ്ടുമാണ് ചിത്രം തെരഞ്ഞെടുത്തതെന്നും ഈ ചിത്രത്തിൽ ഒരു ആർജെയുടെ വേഷത്തിലാണ് താൻ വരുന്നതെന്നും ഗൗതമി പറഞ്ഞു.

കൂടാതെ അഭിനയ ജീവിതത്തെ കുറിച്ചും താരം നിലപാട് വ്യക്തമാക്കി ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന് ശേഷം തനിക്ക് അതുപോലെ നല്ലൊരു കഥാപാത്രം പിന്നീട് ലഭിച്ചിരുന്നില്ല, അതുകൊണ്ടുതന്നെയാണ് ഒരുപാട് ചിത്രങ്ങൾ താൻ ചെയ്യാതിരുന്നത് എന്നും താരം വ്യക്തമാക്കി. ആദ്യ ചിത്രത്തിൽ ഓഡിഷന് പോയപ്പോൾ മുഖം നല്ലതല്ല എന്ന് പറഞ്ഞു തന്നെ ഒഴിവാക്കുകയായിരുന്നു, പിന്നീടായിരുന്നു ദുൽഖറിന്റെ നായികയായി മറ്റൊരു ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് എന്നും ഗൗതമി അഭിമുഖത്തിൽ പറഞ്ഞു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

3 days ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

3 days ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 week ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

4 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

4 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago