Thursday, April 25, 2024
HomeMalayalamFilm Newsനെറ്റ്ഫ്ലിക്സ് ചിത്രം ഗ്രേ മാനിലെ ധനുഷിന്റെ എക്സ്ക്ലൂസീവ് ആക്ഷൻ ക്ലിപ്പ് പുറത്തിറങ്ങി

നെറ്റ്ഫ്ലിക്സ് ചിത്രം ഗ്രേ മാനിലെ ധനുഷിന്റെ എക്സ്ക്ലൂസീവ് ആക്ഷൻ ക്ലിപ്പ് പുറത്തിറങ്ങി

റൂസോ ബ്രദേഴ്‌സ് ഒരുക്കുന്ന പുതിയ ഹോളിവുഡ് ചിത്രമായ ഗ്രേമാനിലെ ധനുഷിന്റെ ആക്ഷൻ രംഗങ്ങൾ ഇന്ന് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് കോർട്ട് ജെൻട്രി (റയാൻ ഗോസ്ലിംഗ്), എന്ന സിയറ സിക്സും കൂട്ടാളി ഏജന്റ് ഡാനി മിറാൻഡ (അന ഡി അർമാസ്)മായി ഏറ്റുമുട്ടുന്ന ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് നെറ്റ്ഫ്ലിക്‌സ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഗ്രേമാനിൽ ധനുഷിന്റെ കഥാപാത്രത്തെ “ലീതൽ ഫോഴ്‌സ്” (മാരക ശക്തി) എന്നാണ് വിശേഷിപ്പിച്ചിക്കുന്നത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Netflix India (@netflix_in)

അടുത്തിടെ, ലോസ് ഏഞ്ചൽസിൽ നടന്ന ഗ്രേ മാൻ പ്രീമിയറിനായുള്ള ഒരു പ്രസ് മീറ്റിൽ, ധനൂഷ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രോജക്റ്റിന്റെ ഭാഗമാകുന്നതിനെക്കുറിച്ചും അവസരം ലഭിച്ചതെങ്ങനെയെന്നും ചോദിച്ചപ്പോൾ ധനുഷ് പറഞ്ഞത്

“ഈ ചിത്രത്തിൽ ഞാൻ എങ്ങനെയാണ് എത്തിപ്പെട്ടത് എന്ന് എനിക്കിപ്പോഴും പിടിയില്ല,തീർച്ചയായും ഞാൻ വളരെയധികം സന്തോഷത്തിലും ആവേശത്തിലും ആണ്. ഞാനായി ഈ സിനിമയെക്കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല. ഒരുപാട് കാര്യങ്ങൾ അറിയുവാനും പഠിക്കുവാനും അവസരം ലഭിച്ചതിലുള്ള ആവേശത്തിലാണ് ഇപ്പോൾ” ധനൂഷ് കൂട്ടിച്ചേർത്തു.”

റിലീസ് തീയതി | ജൂലൈ 22 വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിൽ

ആന്റണിയും ജോ റൂസ്സോയും ചേർന്ന് സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ്/എജിബിഒ നിർമ്മിച്ച ത്രില്ലറിലെ റയാൻ ഗോസ്ലിംഗ് ദി ഗ്രേ മാൻ ആയി എത്തുന്നു. ക്രിസ് ഇവാൻസ് ആണ് ഗ്രെ മാന്റെ എതിരാളിയായി എത്തുന്നത്. ചിത്രത്തിൽ ഇവരെക്കൂടാതെ റെഗെ-ജീൻ പേജ്, ബില്ലി ബോബ് തോൺടൺ, ജെസിക്ക ഹെൻവിക്ക്, ധനുഷ്, വാഗ്നർ, വാഗ്‌നർ, വാഗ്‌നർ,തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് എന്നിവർ അഭിനയിച്ചിരുന്നു. മാർക്ക് ഗ്രെയ്‌നിയുടെ ദ ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കി ജോ റൂസ്സോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോ റോത്ത്, ജെഫ്രി കിർഷെൻബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലാറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നിർമ്മാതാക്കൾ. പാട്രിക് ന്യൂവൽ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി, ജേക്ക് ഓസ്റ്റ്, ആഞ്ചല റുസ്സോ-ഓറ്റ്‌സ്റ്റോട്ട്, ജെഫ് ഹേലി, സാക്ക് റോത്ത്, പാലക് പട്ടേൽ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പി.ആർ.ഒ : എസ്.ദിനേശ്, ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments