Categories: Film NewsMalayalam

അവൻ ലോകത്തിലെ ഏറ്റവും മികച്ച കൊലയാളികളിൽ ഒരാൾ : ധനുഷിന്റെ ‘ഗ്രേ മാൻ’ കഥാപാത്രത്തെക്കുറിച്ച് റൂസോ ബ്രദേഴ്സ്

നെറ്റ്ഫ്ലിക്‌സിന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗ്രേ മാനിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തെ കാണാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ നിർമാതാക്കളായ റോസ് സഹോദരന്മാർ ധനുഷിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ്. ധനുഷിന്റെ കഥാപാത്രത്തെ ഒരു നോക്ക് കാണാൻ പ്രത്യേകം കാത്തിരുന്ന ഇന്ത്യൻ ആരാധകർക്ക് വലിയൊരു വിരുന്നാണ് തങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽ ധനുഷിന്റെ കഥാപാത്രത്തിന് കൂടുതൽ ഇംപാക്ട് ഉണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ റൂസോ സഹോദരന്മാർ അഭിമുഖത്തിലൂടെ അറിയിച്ചു.മാത്രമല്ല ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രം വളരെ ആകർഷകമാണെന്നും ഇന്ത്യൻ ആരാധകരും ഒരുപോലെ ആ കഥാപാത്രത്തെ നെഞ്ചിലേറ്റും എന്നും പറഞ്ഞു.

ചിത്രത്തിൽ ധനുഷിനെ കഥാപാത്രം
ലോകത്തെ മുൻനിര കൊലയാളികളിലൊരാളായിട്ടാണ് അഭിനയിക്കുന്നത്. സിനിമയിലെ റയാന്റെ കഥാപാത്രത്തിന് പിന്നാലെയാണ് അദ്ദേഹത്തിൻറെ ഓരോ നീക്കങ്ങളും, പ്രേക്ഷകർക്ക് സർപ്രൈസ് നൽകുന്ന വിധം രണ്ടു അവിശ്വസനീയമായ രണ്ട് ഫൈറ്റുകളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .

തങ്ങൾ ധനുഷിന്റെ ആരാധകരാണ്. ഞങ്ങൾ ഈ വേഷം അദ്ദേഹത്തിന് വേണ്ടി പ്രത്യേകം എഴുതി തയ്യാറാക്കിയതാണ് ,അല്ലാതെ ഇന്ത്യയിലെ ഒരു നടനെ വെറുതെ കൊണ്ടുവന്ന അഭിനയിപ്പിച്ചതല്ല, നായകനോട് പോരാടാനും സിനിമയെ സങ്കീർണ്ണമാക്കാനും കാണിക്കുന്ന ഒരുതരം ക്ലാസിക് മോശം കഥാപാത്രമാണ് അദ്ദേഹം ചിത്രത്തിലുടനീളം അവതരിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രം കൂടിയാണ്. ക്യാമറയിലെ ധനുഷിന്റെ സാന്നിധ്യം ഞങ്ങളെ ഒരുപാട് അത്ഭുതപ്പെടുത്തി .കഥാപാത്രത്തെ ഒരു മിസ്റ്റിക് രീതിയിൽ കൊണ്ടുവരാൻ ധനുഷ് ഒരുപാട് കഷ്ടപ്പെട്ടിരുന്നു,എന്നും താരങ്ങൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

10 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago