Saturday, April 27, 2024
HomeMalayalamFilm Newsപാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, 'ഹനുമാ'ന്റെ ടീസർ നവംബർ 15 ന്

പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, ‘ഹനുമാ’ന്റെ ടീസർ നവംബർ 15 ന്

കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ. പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അമൃത അയ്യർ നായികയായി എത്തുന്നു. പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് കെ നിരഞ്‍ജൻ റെഡ്ഡി ആണ്.

ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ എത്തുന്നത്. ശിവേന്ദ്രയാണ് ഹനുമാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരമായിരുന്നു ലഭിച്ചത്.. പി ആർ ഓ ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments